Quantcast

അറബ് ഉച്ചകോടിയില്‍ ഇറാനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം

ഗള്‍ഫ് മേഖലയിലെ സമാധാനത്തിന് ഇറാന്‍ തുരങ്കം വെക്കുകയാണെന്ന് അറബ് ഉച്ചകോടിയില്‍ സൗദി അറേബ്യ ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    1 Jun 2019 7:36 AM IST

അറബ് ഉച്ചകോടിയില്‍ ഇറാനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം
X

അറബ് ഉച്ചകോടിയില്‍ ഇറാനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം. ഇറാനെ ഒറ്റപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും ശ്രമങ്ങള്‍ക്ക് ശക്തിപകരുകയാണ് സൌദി അറേബ്യയെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

ഗള്‍ഫ് മേഖലയിലെ സമാധാനത്തിന് ഇറാന്‍ തുരങ്കം വെക്കുകയാണെന്ന് അറബ് ഉച്ചകോടിയില്‍ സൗദി അറേബ്യ ആരോപിച്ചിരുന്നു.ഇറാനെ നിലക്കുനിര്‍ത്താന്‍ ലോക രാജ്യങ്ങള്‍ തയ്യാറാകണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ് ഇറാന്‍. ആരോപണങ്ങളെല്ലാം ഇറാന്‍ വിദേശ കാര്യമന്ത്രാലയം നിഷേധിച്ചു.

ഇറാനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് മക്കയില്‍ ചേര്‍ന്ന ജി.സി.സി ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രമേയത്തില്‍ നിന്ന് ഇറാഖ് വിട്ടുനിന്നു. നിലവിലെ സാഹചര്യം സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാഖ് മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story