അൽ അഖ്സാ പള്ളിയിൽ ജൂത കുടിയേറ്റക്കാരും ഇസ്രയേല്‍ സൈന്യവും പ്രവേശിച്ചു; പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിച്ചു
പള്ളിയില്‍ പ്രവേശിച്ചയുടനെ ഇവര്‍ അകത്തെ വസ്തുക്കള്‍ നശിപ്പിക്കുകയും കസേരകളും ഖുര്‍ആന്‍ പ്രതികളും എടുത്ത് പുറത്തെറിയുകയും ചെയ്തു.

ഫലസ്തീനികളുടെ പ്രതിഷേധം വകവെക്കാതെ അൽ-അഖ്സാ പള്ളിയിൽ ജൂത കുടിയേറ്റക്കാരും ഇസ്രയേല്‍ സൈന്യവും പ്രവേശിച്ചു. 'ജറൂസലേം ഡേ' ആഘോഷങ്ങളുടെ ഭാഗമായായിരുന്നു പ്രവേശനം. പ്രതിഷേധിച്ച പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ടിയര്‍ഗ്യാസ് പ്രയോഗിച്ച സൈന്യം നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
ഫലസ്തീന്‍ മുസ്‌ലിംകള്‍ പ്രാര്‍ഥന നടത്തുന്ന അല്‍ അഖ്സാ പള്ളിയില്‍ ഇന്നലെയാണ് തീവ്ര വലതുപക്ഷ ജൂത കുടിയേറ്റക്കാര്‍ പ്രവേശിച്ചത്. പള്ളിയില്‍ പ്രവേശിച്ചയുടനെ ഇവര്‍ അകത്തെ വസ്തുക്കള്‍ നശിപ്പിക്കുകയും കസേരകളും ഖുര്‍ആന്‍ പ്രതികളും എടുത്ത് പുറത്തെറിയുകയും ചെയ്തു.
ഇവര്‍ക്ക് സുരക്ഷയൊരുക്കാനായാണ് ഇസ്രായേല്‍ സൈന്യം പള്ളിയിലെത്തിയത്. പാദരക്ഷകള്‍ പോലുമഴിക്കാതെ പള്ളിയില്‍ കയറിയ സായുധ സൈന്യത്തിന്റെ നടപടികളും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാവിലെ തന്നെ അല്‍ അഖ്സാ കോമ്പോണ്ടും പരിസരവും നിയന്ത്രണത്തിലാക്കിയ സൈന്യം ഉച്ചയോടെ ജൂതമത വിശ്വാസികള്‍ക്ക് പ്രവേശന സൗകര്യമൊരുക്കുകയായിരുന്നു. പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കെതിരെ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
1967 ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിനൊടുവില്‍ കിഴക്കന്‍ ജറൂസലേം ഇസ്രായേല്‍ പിടിച്ചെടുത്തതിന്റെ ഓര്‍മയിലാണ് എല്ലാ ദിവസവും ഇസ്രായേല്‍ ജറൂസലേം ഡേ ആഘോഷിക്കുന്നത്.
Adjust Story Font
16

