Quantcast

ഔദ്യോഗിക സന്ദര്‍ശനത്തിനായി ട്രംപ് ബ്രിട്ടണിലെത്തി 

ഇന്നലെ എത്തിയ ട്രംപിനും ഭാര്യ മെലാനിയക്കും മികച്ച സ്വീകരണമാണ് ബ്രിട്ടണ്‍ ഒരുക്കിയത്. ബക്കിങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞി ഇരുവരെയും സ്വീകരിച്ചു.

MediaOne Logo

Web Desk

  • Published:

    4 Jun 2019 8:05 AM IST

ഔദ്യോഗിക സന്ദര്‍ശനത്തിനായി ട്രംപ് ബ്രിട്ടണിലെത്തി 
X

ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ‍് ട്രംപ് ബ്രിട്ടണിലെത്തി. ഭാര്യ മെലാനിയ ട്രംപിനൊപ്പമെത്തിയ ട്രംപിന് മികച്ച സ്വീകരണമാണ് ബ്രിട്ടണ്‍ നല്‍കിയത്. ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് സന്ദര്‍ശനം.

ഇന്നലെ എത്തിയ ട്രംപിനും ഭാര്യ മെലാനിയക്കും മികച്ച സ്വീകരണമാണ് ബ്രിട്ടണ്‍ ഒരുക്കിയത്. ബക്കിങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞി ഇരുവരെയും സ്വീകരിച്ചു. കൊട്ടാര മുറ്റത്ത് സൈന്യം ഇരുവര്‍ക്കും ഗണ്‍ സല്യൂട്ട് നല്‍കി. 41 തവണ വെടിയുതിര്‍ത്തായിരുന്നു ഗണ്‍ സല്യൂട്ട്. സ്വീകരണച്ചടങ്ങുകള്‍ക്ക് ശേഷം ട്രംപും ഭാര്യയും എലിസബത്ത് രാജ്ഞിയോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചു.

മൂന്ന് ദിവസം ബ്രിട്ടണിലെ വിവിധ നഗരങ്ങള്‍ ട്രംപ് സന്ദര്‍ശിക്കും. ബ്രെക്സിറ്റില്‍ ഏറ്റ തിരിച്ചടിയെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജി വെച്ച തെരേസാ മെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ബ്രിട്ടണ്‍ ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍‌ കാലാവസ്ഥാ വ്യതിയാനം, വാവെ കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും.

TAGS :

Next Story