ഇറാനെതിരെ യുദ്ധസാധ്യത ഇപ്പോഴുമുണ്ടെന്ന് ട്രംപ്
ഇറാനും അമേരിക്കക്കും ഇടയിൽ സമവായം രൂപപ്പെടുത്താൻ ജപ്പാൻ, സ്വിറ്റ്സർലാന്റ്, ഒമാൻ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ തിരക്കിട്ട നടപടികളാണ് പുരോഗമിക്കുന്നത്.

സംഭാഷണത്തിലൂടെ പ്രശ്നപരിഹാരം ഉറപ്പാക്കാനുള്ള നീക്കത്തിനിടയിലും ഇറാനെതിരെ യുദ്ധസാധ്യത തള്ളാതെ അമേരിക്ക. ഇറാനെതിരെ യുദ്ധത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
ഇറാനും അമേരിക്കക്കും ഇടയിൽ സമവായം രൂപപ്പെടുത്താൻ ജപ്പാൻ, സ്വിറ്റ്സർലാന്റ്, ഒമാൻ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ തിരക്കിട്ട നടപടികളാണ് പുരോഗമിക്കുന്നത്. യുദ്ധം എന്തു വില കൊടുത്തും ചെറുക്കണമെന്ന ആവശ്യമാണ് പൊതുവെ രൂപപ്പെട്ടിരിക്കുന്നതും. അതുകൊണ്ടു തന്നെ അമേരിക്കൻ യുദ്ധകപ്പലായ അബ്രഹാം ലിങ്കൺ ഹോർമുസ് കടലിടുക്കിൽ നിന്ന് അകന്നു മാറിയാണ് നങ്കൂരമിട്ടിരിക്കുന്നതും. ട്രംപും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും തമ്മിലുള്ള ചർച്ച ഉടൻ നടന്നേക്കുമെന്നാണ് സൂചന.
അതേസമയം, ഇറാനുമായുള്ള യുദ്ധത്തിന് സാധ്യതയുണ്ടെന്നാണ് ബ്രിട്ടനിലെ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയത്. യുദ്ധത്തേക്കാൾ ചർച്ചയും സമാധാനവും തന്നെയാണ് താൻ ആഗ്രഹിക്കുന്നതെന്നു പറയാനും ട്രംപ് മറന്നില്ല. ഇറാൻ വിരുദ്ധനടപടിക്ക് ആവശ്യത്തിന് ലോക പിന്തുണ ലഭിക്കാതെ പോയതാണ് ചർച്ചയിലൂടെയും സമ്മർദത്തിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ഇറാനെതിരെ അറബ്, മുസ്‍ലിം രാജ്യങ്ങൾ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങരുതെന്നുണ്ട് അവർക്കും. അമേരിക്കയോട് ചേർന്നു നിൽക്കുന്ന ഇറാഖ് പോലും ഇറാനെതിരെ യുദ്ധം പാടില്ലെന്ന കർശനനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏതായാലും ട്രംപ്, റൂഹാനി ചർച്ചയോടെ ഗൾഫ് മേഖലയിൽ രൂപപ്പെട്ട സംഘർഷം അവസാനിക്കും എന്നു തന്നെയാണ് ലോകത്തിന്റെ പ്രതീക്ഷ.
അമേരിക്കയും ഇറാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ശക്തമായതോടെ ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. അതേസമയം, അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു.
Adjust Story Font
16

