ഇടക്കാല സര്‍ക്കാറിനെതിരെ അള്‍ജീരിയയില്‍ പ്രതിഷേധം ശക്തം
കഴിഞ്ഞ ഫെബ്രുവരിലിയാണ് അള്‍ജീരിയയില്‍ ബൂത്തഫ്ലിക്കക്കെതിരായ വിപ്ലവം ആരംഭിച്ചത്

അള്‍ജീരിയയില്‍ ഇടക്കാല സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. സ്വതന്ത്ര തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ആയിരക്കണക്കിന് പേരാണ് തെരുവിലിറങ്ങിയത്.
അള്‍ജീരിയയിലെ ഇടക്കാല ഭരണകൂടം എത്രയും വേഗം പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ദീര്‍ഘകാലം അള്‍ജീരിയയുടെ പ്രസിഡന്റായിരുന്ന അബ്ദല്‍ അസീസ് ബുത്ത്ഫിലിക്ക പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം അബ്ദല്‍ ഖാദര്‍ ബിന്‍ സലാഹിനെ ഇടക്കാല പ്രസിഡന്റായി പാര്‍ലമെന്റ് നിയമിക്കുകയായിരുന്നു. ബുത്ത്ഫിലിക്കയുടെ അനുനായിയായ ബിന്‍ സലാഹും സംഘവും പഴയ ഭരണസംവിധാനത്തിന്റെ തുടര്‍ച്ച തന്നെയാണെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.
ജൂലൈ നാലിന് നിശ്ചയിച്ചിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നീട്ടിവച്ചിരിക്കുകയാണ്. പുതിയ തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇതാണ് പ്രതിഷേധക്കാരെ വീണ്ടും തെരുവിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിലിയാണ് അള്‍ജീരിയയില്‍ ബൂത്തഫ്ലിക്കക്കെതിരായ വിപ്ലവം ആരംഭിച്ചത്. അന്നു മുതല്‍ ഓരോ വെള്ളിയാഴ്ചയും കൂടുതല്‍ ശക്തമായി പ്രക്ഷോഭകര്‍ അള്‍ജീരിയയുടെ തെരുവിലുണ്ട്.
Adjust Story Font
16

