റഷ്യ-അമേരിക്ക സൈനിക അസ്വാരസ്യങ്ങള്‍ തുടരുന്നു
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ വഷളാക്കാനുള്ള സാധ്യത കൂടുതലാണ്

അമേരിക്ക- റഷ്യ സൈനിക അസ്വാരസ്യങ്ങള്‍ തുടരുന്നു. ഇന്നലെ പസഫിക് സമുദ്രത്തില്‍ ഇരു രാജ്യങ്ങളുടേയും യുദ്ധകപ്പലുകള്‍ കൂട്ടിമുട്ടലിന്‍റെ വക്കിലെത്തി. സംഭവത്തില്‍ ആരോപണ പ്രത്യാരോപണവുമായി ഇരുവിഭാഗവും രംഗത്തെത്തി. ഇന്നലെ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലാണ് അസാധാരണമായ സംഭവം ഉണ്ടായത്. റഷ്യയുടെയും അമേരിക്കയുടെയും യുദ്ധകപ്പലുകള്‍ 50 മുതല്‍ 165 ഫീറ്റ് വ്യത്യാസത്തിലാണ് വന്നത്. വലിയൊരു കൂട്ടിമുട്ടല്‍ ഒഴിവായത് തങ്ങളുടെ അടിയന്തര ഇടപെടല്‍ മൂലമാണെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്. യു.എസ്.എസ് ചാന്‍സലര്‍വില്ലിനെതിരായ റഷ്യന്‍ സൈനിക നടപടി അപ്രതീക്ഷിതവും അപകടകരവുമായിരുന്നെന്ന് യു.എസ് നാവിക സേനാ വക്താവ് കമാന്‍ഡര്‍ ക്ലറ്റന്‍ ഡോസ് പറഞ്ഞു. റഷ്യന്‍ യുദ്ധകപ്പല്‍ 50 മുതല്‍ 100 ഫീറ്റ് അടുത്ത് വരെയെത്തിയെന്നും ഇത് ശരിയായ നടപടിയല്ലെന്നും ഡോസ് പറഞ്ഞു.
ഒരേ ദിശയില്‍ നീങ്ങവേ യു.എസ് യുദ്ധകപ്പല്‍ പെട്ടെന്ന് ദിശ മാറ്റിയെന്നും അഡ്മിറല്‍ വിനഗ്രഡോവിന്‍റെ 50 ഫീറ്റ് അടുത്തെത്തിയെന്നും അടിയന്തര നടപടിയിലേക്ക് തങ്ങളെ നയിച്ചെന്നും റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവ സ്ഥലം സംബന്ധിച്ചും വ്യത്യസ്ത മേഖലകാണ് ഇരുവിഭാഗവും പറയുന്നത്. ഫിലിപ്പൈന്‍ സമുദ്രത്തിലാണെന്നും അമേരിക്കയും കിഴക്കന്‍ ചൈനാ കടലിലാണെന്ന് റഷ്യയും പറയുന്നു. എന്തായാലും റഷ്യയില്‍ നിന്നും വിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിലാണ് സംഭവം. റഷ്യ അമേരിക്കന്‍ വിമാനം നിരീക്ഷിക്കുകയാണെ യു.എസ് നേവിയുടെ ആരോപണം ഉയര്‍ന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ വഷളാക്കാനുള്ള സാധ്യത കൂടുതലാണ്.
Adjust Story Font
16

