അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മുറുകുന്നതിനിടെ റഷ്യയുമായുള്ള ബന്ധം ശക്തമാക്കി ചൈന
വ്യാപാര രംഗത്തും ഊര്‍ജ രംഗത്തും സഹകരണത്തിനുള്ള പദ്ധതികള്‍ക്കാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയായത്

അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മുറുകുന്നതിനിടെ റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി ചൈന. വ്യാപാര രംഗത്തും ഊര്‍ജ രംഗത്തും സഹകരണത്തിനുള്ള പദ്ധതികള്‍ക്കാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണയായത്.
റഷ്യയിലെ സെന്റ് ബീറ്റേഴ്സ് ബര്‍ഗില്‍ലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിംപിങും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. വ്യാപാര മേഖലയില്‍ പരസ്പരം ലാഭകരമാകുന്ന നയങ്ങള്‍ക്കാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരിക്കുന്നത്. ഊര്‍ജംരഗത്തും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും, ആഗോള സാമ്പത്തിക രംഗത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ക്കും രൂപം കാണും.
ये à¤à¥€ पà¥�ें- 5ജി വികസിപ്പിക്കാന്‍ റഷ്യക്ക് സഹായവുമായി വാവെയ്
ചൈനീസ് പ്രസിഡന്റ് ഷി ജിംപിങിന്റെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ, അമേരിക്കയുടെ ഉപരോധം നേരിടുന്ന ചൈനീസ് ടെലികോം കമ്പനിയായ വാവെ റഷ്യൻ കമ്പനിയായ എം.ടി.എസുമായി കരാറിലെത്തിയിട്ടുണ്ട്. 2019-2020 കാലത്തേക്കാണ് ഫൈവ് ജി സാങ്കേതികവിദ്യാ വികസനത്തിനും അഞ്ചാം തലമുറ ടെലികമ്യൂണിക്കേഷൻ ശൃംഖല വികസിപ്പിക്കുന്നതിനും വാവേയുടെ സഹായം എ.ടി.എസിന് ലഭിക്കുക.
ये à¤à¥€ पà¥�ें- വാവെയെ വിലക്കിയ അമേരിക്കയെ വിമര്‍ശിച്ച് റഷ്യ
ചൈനീസ് ടെലികോം കമ്പനി വാവെയെ വിലക്കിയ അമേരിക്കന്‍ നടപടിയെ റഷ്യന്‍ പ്രസിഡന്റ് വ്ലാടിമര്‍ പുടിന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ദേശീയസുരക്ഷയ്ക്ക് ഭീഷണിയെന്നാരോപിച്ചാണ് വാവേയ്ക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയത്. അതോടെ ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ വാവേയുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. യുക്രൈന്‍, സിറിയ പ്രശ്നങ്ങളില്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തിലും തര്‍ക്കങ്ങളുണ്ട്. അതുകൊണ്ട് തന്നെ ചൈനയും റഷ്യയും തമ്മിലുള്ള സഹകരണത്തിന് ഈ ഘട്ടത്തില്‍ വളരെ പ്രധാന്യമുണ്ട്.
Adjust Story Font
16

