Quantcast

ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റിന് പരിഹാസ വര്‍ഷം

2024-ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന് ഫണ്ട് അനുവദിച്ച ട്രംപില്‍ നിന്നാണ് ഇങ്ങനെയൊരു അഭിപ്രായപ്രകടനം

MediaOne Logo

Web Desk

  • Published:

    9 Jun 2019 3:01 AM GMT

ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റിന് പരിഹാസ വര്‍ഷം
X

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റിന് പരിഹാസ വര്‍ഷം. ട്രംപിന്റെ ട്വിറ്റര്‍ പോസ്റ്റിന് താഴെ ആയിരക്കിന് പേരാണ് പോസ്റ്റിനെ ട്രോളി രംഗത്തെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് വിവാദ ട്വീറ്റിട്ടത്.

ये भी पà¥�ें- ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണെന്ന് ട്രംപ്; നാസയുടെ മറുപടി ഇങ്ങനെ...

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണ്. അതുകൊണ്ട് ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ശ്രമങ്ങള്‍ നാസ അവസാനിപ്പിക്കണം. ചന്ദ്രനില്‍ പോകുന്നതിനെ പറ്റി നാസ ഇനി ഒന്നും സംസാരിക്കരുത്. 50 വര്‍ഷം മുന്‍പ് നമ്മള്‍ ചെയ്തതാണ് അത്. ഭൂമിയുടെ ഭാഗമാണെന്ന് കരുതി മുഴുവന്‍ പണവും നാമതിലേക്ക് ഒഴുക്കിക്കളയുകയാണ്. നിലവില്‍ നാം ചെയ്തു കൊണ്ടിരിക്കുന്ന ചൊവ്വ (ചന്ദ്രന്റെ ഭാഗം) , പ്രതിരോധം,ശാസ്ത്രം തുടങ്ങിയ വലിയ മേഖലകളിലേക്ക് നാസ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ട്രീറ്റിനെ ട്രോളിയും കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചും ട്വീറ്റിനു താഴെ വന്നത് 60000-ത്തോളം കമന്റുകളാണ്. ഏറെയും ട്രോളുകള്‍.ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത് ഇങ്ങനെ : ഭൂമിക്കും ചന്ദ്രനുമിടയില്‍ ഒരു മതില്‍ പണിതാലോ? മറ്റൊരാളുടെ ട്വീറ്റ് : നിങ്ങള്‍ ഈ രാജ്യത്തെ നയിക്കാന്‍ യോഗ്യനല്ല.

2024-ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന് ഫണ്ട് അനുവദിച്ച ട്രംപില്‍ നിന്നാണ് ഇങ്ങനെയൊരു അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്. ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ ഒരു പഠനം പോലും ഇതുവരെ നടന്നിട്ടില്ല. പിന്നെങ്ങനെയാണ് ട്രംപിന് ഇങ്ങനെയൊരു അറിവ് കിട്ടിയതെന്ന ചോദ്യവും ഉയരുന്നുണ്ട്.

TAGS :

Next Story