മെക്സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാനുള്ള തീരുമാനം അമേരിക്ക പിന്‍വലിച്ചു
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ മെക്സിക്കോ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ തീരുമാനം

മെക്സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാനുള്ള തീരുമാനം അമേരിക്ക പിന്‍വലിച്ചു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ മെക്സിക്കോ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ തീരുമാനം. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ട്വിറ്ററിലൂടെ മുന്‍തീരുമാനം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്.
മെക്സിക്കോയിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുംവരെ നികുതി പടിപടിയായി ഉയര്‍ത്താനായിരുന്നു ട്രംപിന്റെ തീരുമാനം. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ സമവായ ഫോര്‍മുലയുമായി മെക്സിക്കോ നേതാക്കളും നിരന്തരം രംഗത്തെത്തി.
ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മെക്സിക്കോയിലെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി മെക്സിക്കന്‍ പ്രസിഡന്റ് ലോപെസ് ഒബ്രഡോര്‍ അറിയിച്ചപ്പോള്‍ വിനാശകരമായ തീരുമാനങ്ങള്‍ യു.എസിന്റെ ഭാഗത്ത് നിന്നും വരുന്നുവെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും നയതന്ത്രജ്ഞന്‍ ജീസസ് സീഡെയും പറഞ്ഞിരുന്നു.
ജൂണ്‍ പത്ത് മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ട്രംപ് ഉത്തരവ് റദ്ദാക്കിയത്. അടുത്ത ആഴ്ച്ച വാഷിംഗ്ടണില്‍ യു.എസുമായി ഒബ്രഡോര്‍ ചര്‍ച്ച നടത്തുന്നുണ്ട്. മെക്സിക്കോ സംഘട്ടനം ആഗ്രഹിക്കുന്നില്ലെന്നും കുടിയേറ്റ പ്രശ്നം പരിഹരിക്കാനായി ഏത് മാര്‍ഗവും സ്വീകരിക്കുമെന്നും ഇനി നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ നല്ല പ്രതീക്ഷയുണ്ടെന്നും ഒബ്രദോര്‍ അറിയിച്ചിരുന്നു
Adjust Story Font
16

