എം.ക്യു.എം സ്ഥാപകൻ അൽതാഫ് ഹുസൈൻ ലണ്ടനിൽ അറസ്റ്റിൽ
മെട്രൊ പൊളിറ്റൻ പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗം നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമാണ് അറസ്റ്റ്.

പാകിസ്താനിലെ മുത്തഹിദ ഖൗമി മൂവ്മെൻറ് (എം.ക്യു.എം) സ്ഥാപകൻ അൽതാഫ് ഹുസൈനെ 2016 ൽ നടത്തിയ പ്രഭാഷണങ്ങളുടെ പേരിൽ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തു. മെട്രൊ പൊളിറ്റൻ പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗം നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമാണ് അറസ്റ്റ്. 90കളിൽ ലണ്ടനിൽ അഭയം തേടിയ അൽതാഫ് ഹുസൈന് പിന്നീട് പൗരത്വം ലഭിച്ചിരുന്നു.
പാകിസ്താൻ സർക്കാറിനെതിരെയുള്ള അൽതാഫ് ഹുസൈന്റെ പ്രസംഗ ങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പാകിസ്താൻ പോലെ വിശ്വാസയോഗ്യമല്ലാത്ത രാജ്യങ്ങളുമായി കരാറുകൾ ഒപ്പിടുന്നതിൽ ജാഗ്രത വേണ മെ ന്ന് അ ന്താരാഷ്ട്ര നാണയ നിധിയോട് (ഐ.എം.എഫ്) അടുത്തിടെ ഹുസൈൻ പറഞ്ഞിരുന്നു.
വിഭജനത്തോടെ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയ ഉർദു സംസാരിക്കുന്നവരുടെ പാർട്ടിയായ എം.ക്യു.എമ്മിന് കറാച്ചിയുൾപ്പെടെ യുള്ള നഗരങ്ങളിൽ വലിയ സ്വാധീനമുണ്ട്. പലപ്പോഴും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെന്ന് ആരോപിക്കപ്പെട്ടിട്ടുള്ള പാർട്ടിയാണ് എം.ക്യൂ.എം. 2010 ൽ എം.ക്യു.എമ്മിന്റെ മുൻ സെക്രട്ടറി ജനറൽ ഇമ്രാൻ ഫാറൂഖ് ലണ്ടലിൽ കൊല്ലപ്പെട്ടതിന് പിന്നിലും അൽതാഫ് ഹുസൈനാണെന്നു ആരോപണമുണ്ട് .
2016 ല്‍ പാർട്ടിയിൽ പിളർപ്പുണ്ടായെങ്കിലും പ്രവാസത്തിൽ കഴിയുന്ന സ്ഥാപക നേതാവായ അൽതാഫ് ഹുസൈന് ഇപ്പോഴും അണികൾക്കിടയിൽ വലിയ സ്വാധീനമുണ്ട്. അൽതാഫ് അനുകൂലികൾ ലണ്ടനിലും വിമതർ പാകിസ്ഥാനിലുമായിട്ടാണ് ഇപ്പോൾ പാർട്ടിയുള്ളത്. 1988 മുതൽ 2013 വരെ കറാച്ചിയിലെ ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു വന്നിരുന്ന എം.ക്യൂ.എം 2018 ൽ ഇമ്രാൻ ഖാന്റെ തഹ്‌രീകെ ഇൻസാഫ് പാർട്ടിയോട് വലിയ മാർജിനിൽ പരാജയപ്പെട്ടിരുന്നു.
Adjust Story Font
16

