കുറ്റവാളികളെ ചൈനക്ക് കൈമാറുന്നതിനെതിരെ ഹോങ്കോങ്ങില്‍ പ്രക്ഷോഭം
പത്ത് ലക്ഷം പേര്‍ അണിനിരന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവിലും നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭം ഹോങ്കോങ്ങില്‍ ശക്തമാകുന്നു. ലക്ഷങ്ങള്‍ അണിനിരന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവിലും നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
നിയമനിര്‍മാണവുമായി മുന്നോട്ട് പോകുമെന്നും പ്രക്ഷോഭങ്ങള്‍ വകവെക്കില്ല എന്നും വ്യക്തമാക്കിയ സര്‍ക്കാര്‍ പ്രക്ഷോഭകാരികളെ നേരിടാന്‍ അയ്യായിരം പൊലീസുകാരെ വിന്യസിച്ചു. പല സ്ഥലത്തും പൊലീസും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഞായറാഴ്ച രാത്രിയാരംഭിച്ച പ്രക്ഷോഭമാണ് ഹോങ്കോങ് തെരുവുകള്‍ കീഴടക്കി മുന്നേറുന്നത്. പത്ത് ലക്ഷം പേര്‍ അണിനിരന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവിലും നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് പ്രക്ഷേഭങ്ങള്‍ അക്രമാസക്തമായത്.
സമരക്കാരെ നേരിടാന്‍ പൊലീസ് റബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും കുരുമുളക് സ്‌പ്രേയും പ്രയോഗിച്ചു. സ്വയംഭരണ പ്രദേശമായതിന് ശേഷം ഹോങ്കോങില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോഴത്തേത്. മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പിക്കാത്ത ചൈനയില്‍ കുറ്റവിചാരണ നടത്താന്‍ നാട്ടുകാരെ വിട്ടുകൊടുക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.
ये à¤à¥€ पà¥�ें- അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മുറുകുന്നതിനിടെ റഷ്യയുമായുള്ള ബന്ധം ശക്തമാക്കി ചൈന
ഹോങ്കോങ്ങിന്റെ പരമാധികാരത്തില്‍ കൈകടത്താനുള്ള ചൈനയുടെ നീക്കമാണ് ഇതെന്നും പ്രക്ഷോഭകര്‍ ആരോപിക്കുന്നു. പ്രക്ഷോഭകര്‍ തടിച്ചുകൂടിയ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ കെട്ടിടത്തിന് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തേക്ക് എത്താതിരിക്കാന്‍ പ്രതിഷേധക്കാരും റോഡുകള്‍ അടച്ചിരിക്കുകയാണ്. അതിനിടെ, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഹോങ്കോങ് ഭരണകൂടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ചൈന വ്യക്തമാക്കി.
Adjust Story Font
16

