Quantcast

മുര്‍സിയുടെ മരണം കൊലപാതകമാണെന്ന് മുസ്ലീം ബ്രദര്‍ഹുഡ്

സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    18 Jun 2019 7:47 AM IST

മുര്‍സിയുടെ മരണം കൊലപാതകമാണെന്ന് മുസ്ലീം ബ്രദര്‍ഹുഡ്
X

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണം കൊലപാതകമാണെന്ന് മുസ്ലീം ബ്രദര്‍ഹുഡ്. സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടു. മൃതദേഹം വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി മുര്‍സിയുടെ മകനും രംഗത്തെത്തി.

ഇന്നലെ വൈകിട്ട് കോടതി മുറിയിലയിരുന്നു മുർസിയുടെ അന്ത്യം. കോടതിയുടെ പതിവ് നടപടികൾക്കിടെ മുർസിയെ ക്ഷീണിതനായി കാണപ്പെട്ടിരുന്നു. വിചാരണ നടപടി പൂർത്തിയായ ഉടൻ മുർസി തളർന്നുവീണ് മരിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം വിട്ടുനല്‍കാന്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുര്‍സിയുടെ മകന്‍ ആരോപിച്ചു.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, തുര്‍ക്കി പ്രസിഡന്റ് റജപ് ത്വയ്യിബ് ഉര്‍ദുഗാന്‍, യുഎസ് വക്താവ് സ്റ്റീഫന്‍ ഡുജെറിക് തുടങ്ങിയവര്‍ മുര്‍സിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ സംഘടനകളും ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി. മുര്‍സിയുടേത് ആസൂത്രിത കൊലപാതകമെന്ന് ബ്രദര്‍ഹുഡ് ആരോപിച്ചു. മരണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ബ്രദര്‍ഹുഡ് ആവശ്യപ്പെട്ടു. 2012
ജൂണിൽ ഈജിപ്ത്
പ്രസിഡന്റായി അധികാരമേറ്റ മുർസിയെ 2013 ജൂലൈയിലാണ്
പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുന്നതും. ജയിലിൽ അടക്കുന്നതും. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി.

TAGS :

Next Story