Quantcast

ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നു

അതിനിടെ സമരത്തെ കുറിച്ച് താന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഹോങ്കോങ് പൊലീസ് മേധാവി സ്റ്റീഫന്‍ ലൂ രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    18 Jun 2019 9:12 AM IST

ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നു
X

ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നു. കുറ്റവാളികളെ മാതൃരാജ്യമായ ചൈനക്ക് കൈമാറുമെന്ന് വ്യനസ്ഥ ചെയ്യുന്ന വിവാദ ബില്‍ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം. അതിനിടെ സമരത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയെന്ന ആരോപണത്തില്‍ ഹോങ്കോങ് പൊലീസ് ചീഫ് വിശദീകരണവുമായി രംഗത്തെത്തി.

ചൈനക്ക് കുറ്റവാളികളെ കൈമാറാനുള്ള ഉത്തരവ് താല്‍ക്കാലികമായി പിന്‍വലിച്ചിട്ടും ഹോങ്കോങില്‍ പ്രക്ഷോഭം തുടരുകയാണ്. പതിനായിരക്കണക്കിന് പേരാണ് ഇന്നലെയും സര്‍ക്കാരിനെതിരായ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.

ഭരണാധികാരിയയ കാരി ലാം രാജിവെക്കുക, ബില്‍ പൂര്‍ണമായി ഉപേക്ഷിക്കുക, പ്രതിഷേധക്കാര്‍ക്ക് നേരെ കഴിഞ്ഞ ബുധനാഴ്ച പൊലീസ് നടപടിയില്‍ നിക്ഷ്പക്ഷ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

അതിനിടെ സമരത്തെ കുറിച്ച് താന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഹോങ്കോങ് പൊലീസ് മേധാവി സ്റ്റീഫന്‍ ലൂ രംഗത്തെത്തി. ചിലര്‍ കലാപത്തിലേക്ക് നയിക്കുന്ന തരത്തില്‍ പെരുമാറിയെന്നാണ് താന്‍ പറഞ്ഞത്. അല്ലാതെ സമരക്കാരെ മൊത്തമായി കലാപകാരികള്‍ എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന സമരങ്ങളെ പൊലീസ് സംയമനത്തോടെയാണ് നേരിട്ടത്. കുറ്റവാളികളെ ചൈനക്ക് കൈമാറുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെയാണ് ഹോങ്കോങില്‍ പ്രക്ഷോഭം തുടങ്ങിയത്.എന്നാല്‍ പ്രക്ഷോഭം ശക്തമായതോടെ സര്‍ക്കാര്‍ ബില്‍ മരവിപ്പിച്ചിരുന്നു.

TAGS :

Next Story