Quantcast

ചൈനീസ് പ്രസിഡന്‍റ് ഷിജിൻ പിങ് ഉത്തരകൊറിയ സന്ദർശിക്കും

14 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്‍റ് ഉത്തരകൊറിയയിൽ എത്തുന്നത്

MediaOne Logo

Web Desk

  • Published:

    20 Jun 2019 11:03 AM IST

ചൈനീസ് പ്രസിഡന്‍റ് ഷിജിൻ പിങ് ഉത്തരകൊറിയ സന്ദർശിക്കും
X

ചൈനീസ് പ്രസിഡന്‍റ് ഷിജിൻ പിങ് ഉത്തരകൊറിയ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിൽ ഉത്തരകൊറിയ നേതാവ് കിം ജോങ് ഉന്നുമായി ഷിജിൻ പിങ് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 14 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്‍റ് ഉത്തരകൊറിയയിൽ എത്തുന്നത്.

2018 ൽ ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ്ങ് ഉന്‍ നാല് തവണ ചൈന സന്ദര്‍ശിച്ചിരുന്നു. ജപ്പാനില്‍ ജി 20 ഉച്ചകോടി നടക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ഷിജിന്‍ പിങ്ങിന്‍റെ ഉത്തരകൊറിയന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിപുലീകരിക്കാനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

TAGS :

Next Story