Quantcast

പോയ വർഷം 70 ദശലക്ഷം മനുഷ്യർ അഭയാർഥികളാകാൻ വിധിക്കപ്പെട്ടതായി യു.എൻ റിപ്പോർട്ട്​

ലോക അഭയാർഥി ദിനാചാരണത്തിന് മുന്നോടിയായി യു.എൻ അഭയാർഥി ഏജൻസിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Published:

    20 Jun 2019 11:17 AM IST

പോയ വർഷം 70 ദശലക്ഷം മനുഷ്യർ അഭയാർഥികളാകാൻ വിധിക്കപ്പെട്ടതായി യു.എൻ റിപ്പോർട്ട്​
X

പോയ വർഷം 70 ദശലക്ഷം മനുഷ്യർ അഭയാർഥികളാകാൻ വിധിക്കപ്പെട്ടതായി യു.എൻ റിപ്പോർട്ട്. യു.എൻ അഭയാർഥി ഏജൻസിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏഴു പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കു കൂടിയാണിത്. സിറിയ ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥി പ്രവാഹവും ശക്തമാണെന്ന് റിപ്പോർട്ട് പറയുന്നു.

നിർബന്ധിതമായി പുറന്തള്ളപ്പെട്ട മനുഷ്യരിൽ പകുതിയും കുട്ടികളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. രാഷട്രീയ, സൈനിക ഏറ്റുമുട്ടലുകൾക്കിടയിൽ പുറത്താക്കപ്പെടുന്ന മനുഷ്യർക്ക് തുണയാകാൻ അന്താരാഷ്ട്ര സംവിധാനങ്ങൾക്ക് സാധിക്കാതെ പോയെന്നും റിപ്പോർട്ട് അടിവരയിടുന്നു. ലോക അഭയാർഥി ദിനാചാരണത്തിന് മുന്നോടിയായാണ് റിപ്പോർട്ട് പുറത്തുവിട്ടത്. യുദ്ധം,സംഘർഷം എന്നിവക്കു പുറമെ വംശീയ ഉൻമൂലന ഭീഷണികളിൽ നിന്നും ജനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ സാധിച്ചില്ലെങ്കിൽ അഭയാർഥി പ്രവാഹം കൂടുതൽ സങ്കീർണമാകും.

ഏറ്റവും കൂടുതൽ അഭയാർഥികളുണ്ടായത് സിറിയയിൽ നിന്നാണ്. ഏതാണ്ട് പത്ത് ദശലക്ഷം. അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, മ്യാൻമർ, സോമാലിയ എന്നീ രാജ്യങ്ങളാണ് തൊട്ടുചുവടെ വരുന്നത്. യെമൻ ഉൾപ്പെടെ മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളിലും അഭയാർഥികളുടെ എണ്ണം വർധിക്കുകയാണ്. ലബനാൻ, ജോർദാൻ എന്നിവിടങ്ങളിലും സ്ഥിതി ഭേദമല്ല. സ്ത്രീകളും കുട്ടികളും തന്നെയാണ് സംഘർഷങ്ങളുടെ വലിയ ഇരകളെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അഭയാർഥികളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ടു നടക്കുന്ന പ്രവർത്തനങ്ങൾ വിഭവങ്ങളുടെ കമ്മി കാരണം വലിയ പ്രതിസന്ധി നേരിടുന്നായും റിപ്പോർട്ട് വെളിപ്പെടുത്തി.

TAGS :

Next Story