Quantcast

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉത്തരകൊറിയയിലെത്തി

14 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ചൈന പ്രസിഡന്റ് ഉത്തരകൊറിയയിൽ എത്തുന്നത്

MediaOne Logo

Web Desk

  • Published:

    20 Jun 2019 11:26 AM IST

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉത്തരകൊറിയയിലെത്തി
X

ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉത്തരകൊറിയ സന്ദർശിക്കുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഷി ജിൻ പിങ് ഉത്തരകൊറിയയിലെത്തി. 14 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ചൈന പ്രസിഡന്റ് ഉത്തരകൊറിയയിൽ എത്തുന്നത്. 1949 ലാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിച്ചത്. ശേഷം നാല് തവണ മാത്രമാണ് ചൈനീസ് പ്രസിഡന്റ് ഉത്തരകൊറിയ സന്ദര്‍ശിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഷി ജിൻ പിങ്ങിന്റെ സന്ദർശനം ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്.

2018 ൽ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ നാല് തവണ ചൈന സന്ദര്‍ശിച്ചിരുന്നു. ജപ്പാനില്‍ G-20 ഉച്ചകോടി നടക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ഷി ജിന്‍ പിങ്ങിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിപുലീകരിക്കാനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.

TAGS :

Next Story