പി.എന്‍.ബി തട്ടിപ്പ്; മെഹുല്‍ ചോസ്‌കിയെ ഇന്ത്യയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് നല്‍കാമെന്ന് ഇ.ഡി
കോടതിയെ തെറ്റിദ്ധരിപ്പിക്കാനും നിയമ നടപടികള്‍ വൈകിപ്പിക്കുന്നതിനും വേണ്ടിയാണ് രോഗകാര്യം പറയുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യംവിട്ട രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാന്‍ എയര്‍ ആംബുലന്‍സ് നല്‍കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ആന്റിഗ്വയില്‍ ചോദ്യം ചെയ്യാമെന്ന ചോക്‌സിയുടെ നിര്‍ദേശം ഇ.ഡി തള്ളി.
ആന്റിഗ്വയില്‍ നിന്ന് ചോക്‌സിയെ കൊണ്ടുവരുന്നതിന് മെഡിക്കല്‍ വിദഗ്ധരടങ്ങിയ എയര്‍ ആംബുലന്‍സ് നല്‍കാനും ഇന്ത്യയില്‍ ആവശ്യമായ എല്ലാ ചികിത്സകളും നല്‍കുന്നതിനും തയ്യാറാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. മുംബൈ കോടതിയില്‍ ഇ.ഡി സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനും നിയമ നടപടികള്‍ വൈകിപ്പിക്കുന്നതിനും വേണ്ടിയാണ് രോഗകാര്യം പറയുന്നതെന്നും ഇ.ഡി വ്യക്തമാക്കി.
കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലുള്ള ചോക്‌സി കഴിഞ്ഞ വര്‍ഷം ഗയാനയിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ തന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുകയും ആന്റിഗ്വ പൗരത്വം നേടുകയും ചെയ്തിരുന്നു.
Adjust Story Font
16

