ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി
ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ അമേരിക്കന്‍ പ്രസിഡന്‍ ട്രംപ് കരോളിനെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരിയും കോളമിസ്റ്റുമായ ജീന്‍ കരോള്‍. രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ട്രംപില്‍ നിന്നുണ്ടായ മോശം അനുഭവം പുതിയ പുസ്തകത്തിലാണ് ജീന്‍ കരോള്‍ വ്യക്തമാക്കിയിരിക്കുന്നത്. യു.എസ് ഫാഷന്‍ മാസികയില്‍ എഴുത്തുകാരിയായ ജീന്‍ കരോള്‍.
1990 കളുടെ മധ്യത്തില്‍ മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ചുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ 75കാരിയായ കരോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ട്രംപ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായിരുന്നു. പേടി മൂലമാണ് അന്ന് പൊലീസില്‍ അറിയിക്കുകയോ പുറത്തു പറയുകയോ ചെയ്യാതിരുന്നതെന്ന് ജീന്‍ കരോള്‍ പറയുന്നു.

എന്നാല്‍ രണ്ട് മാധ്യമസുഹൃത്തുക്കളുമായി അന്ന് ഇക്കാര്യം പങ്കുവെച്ചിരുന്നെന്നും അതിലൊരാള്‍ പൊലീസില്‍ പരാതി നല്‍കണമെന്ന് പറയുകയും മറ്റൊരാള്‍ പുറത്തു പറയാതിരിക്കുന്നതാണ് നല്ലതെന്ന് ഉപദേശിക്കുകയും ചെയ്തുവെന്ന് കരോള്‍ പറയുന്നു.
അന്ന് 52 വയസുണ്ടായിരുന്ന തന്നെ ട്രംപ് ഡ്രസിങ് റൂമില്‍ വച്ച് ലൈംഗികമായി അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കരോളിന്റെ ആരോപണം. ലൈംഗിക അതിക്രമം തടയാന്‍ ശ്രമിച്ച തന്റെ കൈകള്‍ ബലമായി പിടിച്ച ശേഷം റൂമിലെ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തിയെന്നും ജീന്‍ കരോള്‍ പറയുന്നു.
ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ അമേരിക്കന്‍ പ്രസിഡന്‍ ട്രംപ് കരോളിനെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുനല്‍കാമോ എന്ന് കരോളിനെ ട്രംപ് വെല്ലുവിളിക്കുകയും ചെയ്തു.
Adjust Story Font
16

