Quantcast

ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങൾ ഏര്‍പ്പെടുത്തി അമേരിക്ക

കഴിഞ്ഞ ദിവസം യു.എസ് ഡ്രോണ്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടതോടെയാണ് അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമായത്

MediaOne Logo

Web Desk

  • Published:

    23 Jun 2019 8:43 AM IST

ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങൾ ഏര്‍പ്പെടുത്തി അമേരിക്ക
X

ആണവായുധ നിര്‍മ്മാണത്തില്‍ നിന്ന് ഇറാന്‍ പിന്മാറണമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.ആണവായുധ മോഹം ഉപേക്ഷിക്കാന്‍ ഇറാന്‍ തയ്യാറായാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇറാന്‍ മാറുമെന്നും ട്രംപ് പ്രതികരിച്ചു.

2015 ല്‍ അന്താരഷ്ട്ര ശക്തികളുമായി ഉണ്ടാക്കിയ ആണവ കരാര്‍ മറികടന്ന് കൂടുതല്‍ യുറേനിയം ഉത്പാദനത്തിന് രാജ്യം തയ്യാറാകുകയാണെന്ന വാര്‍ത്ത ഇറന്‍ പുറത്തു വിട്ടിരുന്നു. ഇതാണ് ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിലൂടെയാണ് ഇറാന് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം ട്രംപ് അറിയിച്ചത്.

എന്നാല്‍ തെറ്റ് തിരുത്താന്‍ ഇറാന് ഇനിയും സമയമുണ്ടെന്നും ആണവായുധ മോഹം ഉപേക്ഷിച്ചാല്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇറാന് മാറാന്‍ സാധിക്കുമെന്നും ട്രംപ് പ്രതികരിച്ചു. നല്ല ദിവസത്തെ പ്രതീക്ഷിച്ചിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു . അതേസമയം ഇറാനെതിരായ ആക്രമണത്തെ ട്രംപ് ഇപ്പോഴും തള്ളി കളഞ്ഞിട്ടില്ല. സൈനിക നടപടിക്ക് ഇനിയും സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം യു.എസ് ഡ്രോണ്‍ വിമാനം ഇറാന്‍ വെടിവെച്ചിട്ടതോടെയാണ് അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമായത്. ഇറാനെതിരായ ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ വിദേശകാര്യമന്തി മുഹമ്മദ് ജാവേദ് ഷരീഫ് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സമവായത്തിനായി കൂടുതല്‍ ലോക രാജ്യങ്ങളും രംഗത്തെത്തുന്നുണ്ട്.

TAGS :

Next Story