Quantcast

യു.എസിന്റെ ഇറാന്‍ ദൂതന്‍ സൗദിയില്‍; ഹൂതികളയച്ച മിസൈലുകള്‍ പരിശോധിച്ചു

നയതന്ത്ര വിഷയങ്ങളെ നയതന്ത്രത്തിലൂടെയാണ് ഇറാന്‍ നേരിടേണ്ടതെന്ന് ദൂതനായ ബ്രയാന്‍ ഹൂക്ക് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 Jun 2019 9:06 AM IST

യു.എസിന്റെ ഇറാന്‍ ദൂതന്‍ സൗദിയില്‍; ഹൂതികളയച്ച മിസൈലുകള്‍ പരിശോധിച്ചു
X

പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി നിലനില്‍ക്കെ അമേരിക്കയുടെ ഇറാനിലേക്കുള്ള പ്രത്യേക ദൂതന്‍ സൗദിയിലെത്തി. നയതന്ത്ര വിഷയങ്ങളെ നയതന്ത്രത്തിലൂടെയാണ് ഇറാന്‍ നേരിടേണ്ടതെന്ന് ദൂതനായ ബ്രയാന്‍ ഹൂക്ക് പറഞ്ഞു.

സൗദിയിലെ അല്‍ ഖര്‍ജിലാണ് ബ്രയാന്‍ ഹൂക്ക് എത്തിയത്. സഖ്യസേനയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഹൂതികള്‍ അയച്ച മിസൈലുകള്‍ പരിശോധിച്ചു. ഇറാന് മേഖലയില്‍ സ്വാധീനമില്ലാതാക്കേണ്ടതുണ്ടെന്നും സൌദിയുടെ തെക്കന്‍ അതിരുകള്‍ സംരക്ഷിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കാന്‍ നയതന്ത്രപരമായി ഇറാന്‍ കാര്യങ്ങള്‍ ചെയ്യണമെന്നും ഹൂക്ക് പറഞ്ഞു.

ये भी पà¥�ें- പത്താം ദിനവും സൗദിക്ക് നേരെയെത്തിയ ഹൂതി മിസൈലുകള്‍ സൈന്യം തകര്‍ത്തു

നയതന്ത്രകാര്യങ്ങളെ അങ്ങിനെത്തന്നെയാണ് നേരിടാറെന്ന് ഇതിന് മറുപ‍ടിയായി ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൌസവി പറഞ്ഞു. എന്നാല്‍ യുദ്ധത്തെ പ്രതിരോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏറെ നേരത്തെ കൂടിക്കാഴ്ചക്ക് ശേഷമാണ് ബ്രൂക് മടങ്ങിയത്.

TAGS :

Next Story