Quantcast

ഇറാനുമേല്‍ കടുത്ത ഉപരോധങ്ങളുമായി അമേരിക്ക വീണ്ടും; പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഓഫീസും ഉപരോധ പട്ടികയില്‍

കഴിഞ്ഞ ദിവസം അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതാകും ഇത്തരത്തിലുള്ള നടപടിയിലേക്ക് നീങ്ങാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്നാണ് ഇറാന്റെ നിഗമനം

MediaOne Logo

Web Desk

  • Published:

    25 Jun 2019 7:18 PM IST

ഇറാനുമേല്‍ കടുത്ത ഉപരോധങ്ങളുമായി അമേരിക്ക വീണ്ടും; പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഓഫീസും ഉപരോധ പട്ടികയില്‍
X

ഇറാനുമേല്‍ കടുത്ത ഉപരോധങ്ങളുമായി അമേരിക്ക വീണ്ടും രംഗത്ത്. . ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഓഫീസും ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തി. ആയത്തുള്ള അലി ഖാംനഇയെയും ഉന്നത ഉദ്യോഗസ്ഥരെയും കൂടി ഉപരോധം ലക്ഷ്യം വെക്കുന്നു.

അമേരിക്കയുടെ അധികാര പരിധിയില്‍ ധനകാര്യ ബന്ധങ്ങളില്‍ നിന്നും ഇവരെ വിലക്കുന്നതാണ് ഉപരോധം. ഇതോടെ ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയും ചെയ്തു. കഴിഞ്ഞ ദിവസം അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഇതാകും ഇത്തരത്തിലുള്ള നടപടിയിലേക്ക് നീങ്ങാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്നാണ് ഇറാന്റെ നിഗമനം. എന്നാല്‍ ഈ പശ്ചാത്തലം ഇല്ലായിരുന്നെങ്കിലും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി.

ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ ഈ മാസം ഇറാന്‍ നടത്തിയ ആക്രമണത്തേയും അമേരിക്ക കുറ്റപ്പെടുത്തി. അതേ സമയം ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി.

ये भी पà¥�ें- ഇറാന് നേരെ വ്യോമാക്രമണത്തിന് പദ്ധതിയിട്ടിരുന്നു, അവസാന നിമിഷം പിന്മാറിയെന്ന് ട്വിറ്ററില്‍ വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്

TAGS :

Next Story