ജി-20 ഉച്ചകോടിക്കൊരുങ്ങി ജപ്പാന്‍; സൗദി കിരീടാവകാശിയെത്തും, അമേരിക്കയുമായും റഷ്യയുമായും ചര്‍ച്ച
ഇറാന്‍ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് വിവിധ രാഷ്ട്രത്തലവന്മാരെ ഉച്ചകോടിയില്‍ കാണുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നു

ജപ്പാനിൽ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റുമായും റഷ്യൻ പ്രസിഡന്റുമായും ചർച്ചകൾ നടത്തും
ഇറാനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനിടെയാണ് ജി-20 ഉച്ചകോടിക്കായി സൗദി കിരീടാവകാശിയെത്തുക. ഉച്ചകോടിക്കിടെ ഇറാന്‍ വിഷയത്തില്‍ യു.എസുമായി ചര്‍ച്ച നടക്കും. ഇറാന് പുറമെ പശ്ചിമേഷ്യയിലെ രാഷ്ട്രീയ സ്ഥിതിയും ചര്‍ച്ചയാകും. റഷ്യന്‍ പ്രസിഡണ്ട് വ്ളാദ്മിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയാകും ഇതില്‍ ശ്രദ്ധേയം. ഇറാനെതിരായ നീക്കങ്ങളെ പ്രസ്താവനയിലൂടെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതിരോധിച്ചിരുന്നു.
ഇതിനാല്‍ തന്നെ ഈ കൂടിക്കാഴ്ചയെ കൗതുകത്തോടെ കാണുകയാണ് ലോക മാധ്യമങ്ങള്‍. ഇറാന്‍ പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് വിവിധ രാഷ്ട്രത്തലവന്മാരെ ഉച്ചകോടിയില്‍ കാണുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. ചൈന, ഇന്ത്യ, ജര്‍മന്‍, റഷ്യന്‍, ഓസ്ട്രേലിയന്‍ രാഷ്ട്രങ്ങളുമായാകും പ്രധാന ചര്‍ച്ച.
Adjust Story Font
16

