ഷെറിന്‍ മാത്യൂസ് കൊലപാതകം; വളര്‍ത്തച്ഛന് ജീവപര്യന്തം
മലയാളിയായ വെസ്‌ലി മാത്യു ബിഹാറില്‍ നിന്നാണ് കുട്ടിയെ ദത്തെടുത്തത്

ഷെറിന്‍ മാത്യൂസ് കൊലപാതക കേസില്‍ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസിന് ജീവപര്യന്തം. അമേരിക്കയിലെ ഡാലസ് ജില്ലാ കോടതിയുടേതാണ് വിധി. 2017ലാണ് മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടത്. മലയാളിയായ വെസ്‌ലി മാത്യു ബിഹാറില്‍ നിന്നാണ് കുട്ടിയെ ദത്തെടുത്തത്.
2017 ഒക്ടോബർ ഏഴിനാണ് ഡാലസിലെ വീട്ടിൽ നിന്ന് ഷെറിനെ കാണാതായെന്ന് വെസ്‍ലി പോലീസിൽ പരാതിനൽകിയത്. പാലുകുടിക്കാത്തതിന് രാത്രി കുട്ടിയെ വീടിനു പുറത്തു നിർത്തിയെന്നും പിന്നീട് ഷെറിനെ കാണാതാവുകയായിരുന്നുന്നെന്നുമാണ് വെസ്‍ലിയുടെ മൊഴി. രണ്ടാഴ്ചയ്ക്കുശേഷമാണ് ഡാലസിലെ കലുങ്കിനടിയിലെ ചവറുകൂനയിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.
കേസില്‍ വിചാരണക്കിടെ വെസ്‌ലി മാത്യൂസ് കുറ്റം സമ്മതിച്ചിരുന്നു. നിര്‍ബന്ധിച്ച് പാല് കുടിപ്പിക്കുന്നതിനിടെ ശ്വാസതടസമുണ്ടായാണ് കുട്ടി മരിച്ചതെന്നാണ് വെസ്‌ലി കോടതിയില്‍ പറഞ്ഞത്. വെസ്‌ലിയുടെ ഭാര്യ സിനി 15 മാസം ജയില്‍വാസമനുഭവിച്ചിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പിന്നീട് സിനിയെ കോടതി വെറുതേ വിട്ടു.എറണാകുളം സ്വദേശിയാണ് വെസ്‌ലി മാത്യു.
ये à¤à¥€ पà¥�ें- ഷെറിന്‍ മാത്യൂസ് കൊലക്കേസില്‍ വളര്‍ത്തമ്മ അറസ്റ്റില്‍
ये à¤à¥€ पà¥�ें- നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടിയാണ് ഷെറിന്‍ മരിച്ചതെന്ന് വളര്‍ത്തച്ഛന്റെ മൊഴി
ये à¤à¥€ पà¥�ें- ഷെറിന്റെ തിരോധാനം, വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് അറസ്റ്റില്‍
Adjust Story Font
16

