Quantcast

മോദി-ട്രംപ് കൂടിക്കാഴ്ച; ഇറക്കുമതി തീരുവ, ആയുധ ഇടപാട് വിഷയങ്ങള്‍ ചര്‍ച്ചയായി

ഇന്ത്യയും അമേരിക്കയും തമ്മിൽ ദീർഘ വീക്ഷണമുള്ള ബന്ധമാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    28 Jun 2019 7:07 AM IST

മോദി-ട്രംപ് കൂടിക്കാഴ്ച; ഇറക്കുമതി തീരുവ, ആയുധ ഇടപാട് വിഷയങ്ങള്‍ ചര്‍ച്ചയായി
X

ജപ്പാനിൽ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ഇറാൻ, സൈനിക സഹകരണം തുടങ്ങിയവ കൂടിക്കാഴ്ചയിൽ വിഷയങ്ങളായി. ഇന്ത്യയും അമേരിക്കയും തമ്മിൽ ദീർഘ വീക്ഷണമുള്ള ബന്ധമാണ് ഉള്ളതെന്ന് മോദി പറഞ്ഞു. ഇറാൻ വിഷയത്തിൽ അമേരിക്ക സമ്മർദ്ദം ഉണ്ടാക്കില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

രണ്ടാം തവണയും അധികാരത്തിലേറിയെ മോദിയെ അഭിനന്ദിച്ചുകൊണ്ടാണ് ചർച്ചക്ക് ട്രംപ് തുടക്കം കുറിച്ചത്. ഇറാൻ, 5 ജി, നയതന്ത്ര ബന്ധം, സൈനിക സഹകരണം എന്നിങ്ങനെ നാല് വിഷയങ്ങൾ ചർച്ചയായി. അമേരിക്കയുമായി ദീർഘവീക്ഷണമുള്ള ബന്ധമാണ് ഇന്ത്യക്കുള്ളതെന്ന് കൂടിക്കാഴ്ചയിൽ നരേന്ദ്ര മോദി പറഞ്ഞു. ഇറാൻ വിഷയത്തിൽ അമേരിക്ക സമ്മർദ്ദം ഉണ്ടാക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

വ്യാപാര മുൻഗണാ പട്ടികയിൽ നിന്ന് ഇന്ത്യയെ അമേരിക്ക ഒഴിവാക്കിയതും അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതിലും വിശദമായ ചർച്ച നടന്നില്ലെന്നാണ് സൂചന. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും മോദിയും ട്രംപും തമ്മിൽ ത്രിരാഷ്ട്ര കൂടിക്കാഴ്ചയും നടന്നു. ഇന്തോ-പസഫിക് ആയിരുന്നു പ്രധാന വിഷയമെന്ന് ചർച്ചയിൽ പങ്കെടുത്ത വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

TAGS :

Next Story