Quantcast

ഹോങ്കോങ്ങില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു

പ്രക്ഷോഭകരെ പിന്തുണക്കുന്ന ബ്രിട്ടന്റെയും അമേരിക്കയുടെയും നിലപാട് അപലപനീയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    3 July 2019 9:09 PM IST

ഹോങ്കോങ്ങില്‍ പ്രക്ഷോഭം ശക്തിപ്പെടുന്നു
X

കുറ്റവാളി കൈമാറ്റ ബില്ലിനെതിരായി ഹോങ്കോങ്ങില്‍ തുടങ്ങിയ പ്രക്ഷോഭം ശക്തിപ്പെടുന്നു. അസംബ്ലി മന്ദിരം കയ്യേറിയ പ്രക്ഷോഭകരെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചതിന് പിന്നാലെ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് ഓഫീസര്‍മാര്‍ക്കെതിരായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ്.

അതേസമയം പ്രക്ഷോഭകരെ പിന്തുണക്കുന്ന ബ്രിട്ടന്റെയും അമേരിക്കയുടെയും നിലപാട് അപലപനീയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പ്രക്ഷോഭകരെ പിന്തുണച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിന്റേത് ലജ്ജാകരമായ പ്രസ്താവനായണെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.

TAGS :

Next Story