ഹോളിവുഡ് ഹൊറര്‍ ചിത്രം കാണാന്‍ കയറിയ 77 കാരന്‍ തീയറ്ററിനുള്ളില്‍ മരിച്ചനിലയില്‍
ചിത്രത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ് തീയറ്ററിനുള്ളില്‍ ലൈറ്റ് തെളിഞ്ഞപ്പോഴാണ് തൊട്ടടുത്തിരുന്ന സ്ത്രീ, ബെര്‍ണാഡിന്റെ ചലനമറ്റ ശരീരം ശ്രദ്ധിക്കുന്നത്.

പ്രേക്ഷകരുടെ ചങ്കിടിപ്പ് ഉയര്‍ത്തിയിട്ടുള്ള ഹോളിവുഡ് ചിത്രങ്ങളിലൊന്നാണ് അനബെല്ല സീരീസ്. ഇതില്‍ ഏറ്റവും പുതിയ ചിത്രമാണ് അനബെല്ല കംസ് ഹോം. ഈ ചിത്രം കാണാന്‍ തായ്‍ലന്‍ഡിലെ ഒരു തീയറ്ററില്‍ എത്തിയ 77 കാരനായ ബ്രിട്ടീഷ് പൌരനെ മരിച്ചനിലയില്‍ കണ്ടെത്തിയെന്നതാണ് ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാര്‍ത്ത.

തായ്‍ലന്‍ഡില്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തിയ ബെര്‍ണാഡ് ചാനിങിനെയാണ് തീയറ്ററിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിത്രത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ് തീയറ്ററിനുള്ളില്‍ ലൈറ്റ് തെളിഞ്ഞപ്പോഴാണ് തൊട്ടടുത്തിരുന്ന സ്ത്രീ, ബെര്‍ണാഡിന്റെ ചലനമറ്റ ശരീരം ശ്രദ്ധിക്കുന്നത്. വിളിച്ചുണര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ബെര്‍ണാഡ് മരിച്ചതായി സ്ത്രീ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ അവര്‍ നിലവിളിച്ച് അടിയന്തര വൈദ്യ സഹായം തേടി. ഡോക്ടര്‍മാരെത്തിയ പരിശോധിച്ചെങ്കിലും ബെര്‍ണാഡിന്റെ മരണം സ്ഥിരീകരിക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളു.

തുടര്‍ന്ന് ബെര്‍ണാഡിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രാദേശിക സമയം രാത്രി എട്ടു മണിയോടെയാണ് മരണം സംഭവിച്ചതെന്നും എന്നാല്‍ മരണകാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളു. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് പൊലീസ് നിഗമനം.
Adjust Story Font
16

