Quantcast

യുറേനിയം സമ്പുഷ്ടീകരണം കൂട്ടിയാല്‍ വന്‍ പ്രത്യാഘാതമെന്ന് ഇറാനോട് അമേരിക്ക

ഇറാന്റെ പ്രവൃത്തികള്‍ ലോകത്തിന് തന്നെ അപകടകരമാണെന്നും പോംപിയോ ട്വിറ്ററില്‍ കുറിച്ചു.

MediaOne Logo

Web Desk

  • Published:

    8 July 2019 7:56 AM IST

യുറേനിയം സമ്പുഷ്ടീകരണം കൂട്ടിയാല്‍ വന്‍ പ്രത്യാഘാതമെന്ന് ഇറാനോട് അമേരിക്ക
X

ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം കൂട്ടിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക. വിലക്ക് ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ये भी पà¥�ें- അമേരിക്കന്‍ ഉപരോധത്തിന് മറുപടിയായി യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്‍

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇറാനെതിരെ രംഗത്തെത്തിയത്. യുറേനിയം സമ്പുഷ്ടീകരണം കൂട്ടിയാല്‍ ഇറാന്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മൈക്ക് പോംപിയോ മുന്നറിയിപ്പു നല്‍കി. തീരുമാനത്തില്‍ നിന്ന് ഇറാന്‍ പിന്നോട്ട് പോയില്ലെങ്കില്‍ കൂടുതല്‍ മേഖലകളിലേക്ക് കൂടി ഉപരോധം വ്യാപിപ്പിക്കും. ഇറാന്റെ പ്രവൃത്തികള്‍ ലോകത്തിന് തന്നെ അപകടകരമാണെന്നും പോംപിയോ ട്വിറ്ററില്‍ കുറിച്ചു.

യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന് ഇന്നലെയാണ് ഇറാന്‍ വിദേശകാര്യ സഹമന്ത്രി പ്രഖ്യാപിച്ചത്. 2015ലെ ആണവകരാര്‍ പ്രകാരം ഇറാന് 3.67 ശതമാനം യുറേനിയം സമ്പുഷ്ടീകരണത്തിനാണ് അനുമതിയുള്ളത്.

TAGS :

Next Story