ഗ്രീന്‍ കാര്‍ഡിന് പരിധി ഒഴിവാക്കുന്ന ബില്ല് അമേരിക്കന്‍ പ്രതിനിധിസഭ പാസ്സാക്കി

ഗ്രീന്‍ കാര്‍ഡിന് പരിധി ഒഴിവാക്കുന്ന ബില്ല് അമേരിക്കന്‍ പ്രതിനിധിസഭ പാസ്സാക്കി. ഒരു സാമ്പത്തിക വര്‍ഷം നല്‍കുന്ന ഗ്രീന്‍ കാര്‍ഡുകളുടെ ആകെ എണ്ണത്തിന്റെ ഏഴു ശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യത്ത് നിന്നുള്ളവര്‍ക്ക് നല്‍കില്ലെന്നാണ് നിലവിലെ യു.എസ് കുടിയേറ്റ നിയമം. ഈ പരിധി എടുത്തുകളയാനുള്ള പ്രമേയമാണ് ജനപ്രതിനിധിസഭയില്‍ പാസ്സാക്കിയത്.
അമേരിക്കയില്‍ സ്ഥിരമായി താമസിച്ച് ജോലി ചെയ്യുന്നതിന് പ്രൊഫഷണല്‍സിന് നല്‍കുന്ന അനുമതിയാണ് ഗ്രീന്‍ കാര്‍ഡ്. ഒരു സാമ്പത്തിക വര്‍ഷം നല്‍കുന്ന ഗ്രീന്‍ കാര്‍ഡുകള്‍ 7 ശതമാനം എന്നുള്ളത് 15 ശതമാനമായി ഉയര്‍ത്താനും ബില്ലില്‍ ശിപാര്‍ശയുണ്ട്. ഇനി സെനറ്റ് കൂടി ഇത് പാസ്സാക്കിയാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പിട്ട് നിയമമാകും. 65 -നെതിരെ 365 വോട്ട് നേടിയാണ് പ്രതിനിധിസഭ ബില്ല് പാസ്സാക്കിയത്. എച്ച് വണ്‍ ബി വിസയില്‍ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ഏഴു ശതമാനം എന്ന പരിധി തിരിച്ചടിയായിരുന്നു. അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഐ.ടി പ്രൊഫഷണലുകള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വസമാണ് ഈ ബില്ല്.
ബില്ല് പാസ്സാക്കിയതില്‍ ഇന്ത്യന്‍ ഐ.ടി പ്രൊഫഷസുകള്‍ സ്വാഗതം ചെയ്തു. ഇന്ത്യകഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്രീന്‍കാര്‍ഡ് അപേക്ഷകരുള്ളത് ചൈനയില്‍ നിന്നാണ്.
Adjust Story Font
16

