പാകിസ്താന്‍ വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി
പാകിസ്താന്റെ നിര്‍ദേശം വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പഴയ പോലെയാകും

ബാലക്കോട്ട് അക്രമണത്തിന് പിന്നാലെ അടച്ച വ്യോമപാത പാക്കിസ്ഥാന്‍ തുറന്നു. ഇതോടെ ഇന്ത്യന്‍ യാത്രാ വിമാനങ്ങള്‍ക്ക് ഈ മേഖലയിലൂടെ പറക്കുന്നതിനുള്ള വിലക്ക് പൂര്‍ണ്ണമായും നീങ്ങി. പാക് വ്യോമ വകുപ്പ് ഇന്നലെ അര്‍ധരാത്രി 12.41 നാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
പാകിസ്താന്റെ ഈ തീരുമാനം എയര്‍ ഇന്ത്യക്ക് തീരുമാനം ആശ്വാസകരമാകും. ഫെബ്രുവരി ആറ് മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ശേഷം ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്ക് ഈയിനത്തില്‍ മാത്രം 491 കോടി നഷ്ടമുണ്ടായെന്നാണ് വ്യോമ മന്ത്രാലയത്തിന്റെ കണക്ക്.
Next Story
Adjust Story Font
16

