ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ പദവി രാജി വെക്കാനൊരുങ്ങി ക്രിസ്റ്റീന ലെഗാര്‍ദെ
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

ഐ.എം.എഫ് മാനേജിങ് ഡയറക്ടര്‍ പദവി രാജി വെക്കാനൊരുങ്ങി ക്രിസ്റ്റീന ലെഗാര്‍ദെ. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റീന ലെഗാര്‍ദെ ലാഗ്രേഡിന്‍റെ ഈ തീരുമാനം. സെപ്റ്റംബര്‍ 12 ഓടു കൂടി സ്ഥാനം ഒഴിയുമെന്നും ലെഗാര്‍ദെ പറഞ്ഞു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണെന്നും തന്‍റെ ഈ തീരുമാനം ഐ.ഐം.എഫിന് ഗുണം ചെയ്യുമെന്നും ഉടന്‍ തന്നെ പുതിയ മാനേജിങ് ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ ആവശ്യമായ നടപടികൾ എക്സിക്യൂട്ടീവ് ബോർഡിന് കാക്കൊള്ളാനാകുമെന്നും ക്രിസ്റ്റീന ലെഗാര്‍ദെ കൂട്ടിച്ചേര്‍ത്തു.
2011 ലാണ് ലഗാര്‍ദെ ഐ.എംഎഫ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തെത്തുന്നത്. യൂറോപ്യന്‍ കൌണ്‍സില്‍ ലഗാര്‍ദെയുടെ നോമിനേഷന്‍ അംഗീകരിച്ചാല്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ ആദ്യ വനിതാ നേതാവാകും ഇവര്‍. അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലഗാര്‍ദെ പിന്നീട് രാഷ്ട്രീയത്തിലെക്ക് കടന്നു. ഫ്രഞ്ച് ധനകാര്യ മന്ത്രിയായിരുന്ന ഇവർ അതിനു മുമ്പ് കൃഷിവകുപ്പ് മന്ത്രിയായും വാണിജ്യവകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 12 ഓടു കൂടി സ്ഥാനം ഒഴിയാനാണ് തീരുമാനം .
Adjust Story Font
16

