കഴിഞ്ഞ വര്‍ഷം 20 മില്യണ്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന
കഴിഞ്ഞ ദിവസം ലോക ആരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

പോയ വര്‍ഷം 20 മില്ല്യണ്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടില്ലെന്ന് യു.എന്നിന്‍റെ കണക്ക്. കഴിഞ്ഞ ദിവസം ലോക ആരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്‍റി വാക്സിനേഷന്‍ മൂവ്മെന്‍റ് ഒരു പരിധി വരെ കാരണമായെന്നും യു.എന്‍. കഴിഞ്ഞ ദിവസം യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 19.4 മില്യണ്‍ കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്തത്. 2017 , 2016 വര്‍ഷങ്ങളില്‍ വാക്സിനേഷന്‍ ലഭിക്കാത്ത കുട്ടികളുടെ കണക്ക് യഥാക്രമം 18.7 മില്ല്യണ്‍, 18.5 മില്ല്യണ്‍ എന്നിങ്ങനെ ആയിരുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു മില്ല്യണ്‍ കുട്ടികള്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമായിട്ടില്ലെന്ന വിവരം വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങളിലേക്കും അസമത്വത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു. രോഗങ്ങളെ ചെറുക്കാനും സുരക്ഷിത സാഹചര്യമൊരുക്കാനും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. മീസിൽസ്, മംമസ്, റുബെല്ല എന്നിവ ചില ഉദാഹരണങ്ങളാണ്. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകള്‍ ലഭിച്ചത്കൊണ്ട് മാത്രമാണ് ഈ രോഗങ്ങളെ ചെറുക്കാനായത്.
വാക്സിനേഷന്‍ റേറ്റില്‍ കുറവുണ്ടായതിന് ആന്‍റി വാക്സിനേഷന്‍ മൂവ്മെന്‍റ് കാരണമായെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. വാക്സിനേഷനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് മൂലം യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നുണ്ട്.
Adjust Story Font
16

