പാകിസ്ഥാനുമായി യാതൊരു ആയുധ ഇടപാടും ഇനി നടത്തില്ലെന്ന് ആവര്‍ത്തിച്ച് റഷ്യ
റഷ്യയിൽ നിന്ന് 50000 എ.കെ സീരീസിലെ അസോൾട്ട് തോക്കുകൾ വാങ്ങാനാണ് പാകിസ്ഥാന്‍ കരാര്‍ ഒപ്പുവെച്ചിരുന്നത്.

പാകിസ്ഥാനുമായി യാതൊരു ആയുധ ഇടപാടും ഇനി നടത്തില്ലെന്ന് ആവര്‍ത്തിച്ച് റഷ്യ. പാകിസ്ഥാനുമായി ഒപ്പുവച്ച 50000 തോക്കുകൾക്കുള കരാറിൽ നിന്ന് റഷ്യ പിന്‍മാറിയിരുന്നു. റഷ്യയിൽ നിന്ന് 50000 എ.കെ സീരീസിലെ അസോൾട്ട് തോക്കുകൾ വാങ്ങാനാണ് പാകിസ്ഥാന്‍ കരാര്‍ ഒപ്പുവെച്ചിരുന്നത്. ഈ കരാറില്‍ നിന്നുമാണ് റഷ്യ പിന്‍മാറിയത്.
റഷ്യയിൽ നിന്ന് പാകിസ്ഥാൻ വാങ്ങുന്ന തോക്കുകൾ ഭീകരർക്ക് ലഭിക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. ഇന്ത്യയാണ് റഷ്യയെ ഈ ആശങ്ക അറിയിച്ചിരുന്നത്. നിലവിൽ എ.കെ. 47ന്റെ ചൈനീസ് മോഡലായ എ.കെ. 56 ആണ് ഇന്ത്യ ഉപയോഗിക്കുന്നത്.
ഇവയ്ക്ക് സമാനമായ തോക്കുകൾ പാക് ഭീകരരിൽ നിന്ന് ഇന്ത്യൻ സൈന്യം പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യൻ ഭരണകൂടത്തോട് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
Next Story
Adjust Story Font
16

