എഫ് 35 കരാറില്‍ നിന്ന് തുര്‍ക്കിയെ ഒഴിവാക്കുന്നതായി യു.എസ്
അമേരിക്കയുമായുള്ള എഫ് 35 കരാര്‍ നില്‍ക്കുമ്പോഴാണ് റഷ്യയുമായും തുര്‍ക്കി കരാറിലെത്തിയത്. റഷ്യയില്‍ നിന്ന് എസ്- 400 മിസൈല്‍ വാങ്ങാനുള്ള തുര്‍ക്കിയുടെ തീരുമാനത്തെ യു.എസ് അന്നേ എതിര്‍ത്തു.

എഫ് 35 കരാറില്‍ നിന്ന് തുര്‍ക്കിയെ ഒഴിവാക്കുന്നതായി യു.എസ്. അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച് റഷ്യയില്‍ നിന്ന് വാങ്ങിയ എസ്- 400 മിസൈലിന്റെ ആദ്യഘട്ടം തുര്‍ക്കി തലസ്ഥാനത്തെത്തിയതിന് പിന്നാലെ ആണ് ട്രംപിന്റെ പുതിയ നീക്കം.
അമേരിക്കയുമായുള്ള എഫ് 35 കരാര്‍ നില്‍ക്കുമ്പോഴാണ് റഷ്യയുമായും തുര്‍ക്കി കരാറിലെത്തിയത്. റഷ്യയില്‍ നിന്ന് എസ്- 400 മിസൈല്‍ വാങ്ങാനുള്ള തുര്‍ക്കിയുടെ തീരുമാനത്തെ യു.എസ് അന്നേ എതിര്‍ത്തു. എസ്-400 മിസൈൽ പ്രതിരോധ കവചത്തിന്റെ ആദ്യഘട്ടം കഴിഞ്ഞദിവസം തുര്‍ക്കിതലസ്ഥാനമായ അങ്കാറയിലെ സൈനിക താവളത്തിലെത്തി. ഇതിന് തൊട്ടുപിന്നാലെയാണ് തുര്‍ക്കിയെ എഫ് 35 കരാറില്‍ നിന്ന് പുറത്താക്കുന്നതായുള്ള യു.എസ് പ്രഖ്യാപനം.
യുഎസില്‍ നിന്ന് 100 എഫ് 35 യുദ്ധ വിമാനങ്ങൾ വാങ്ങാനാണ് തുര്‍ക്കി കരാറിട്ടത്. എന്നാല്‍ ഒരേ സമയം എഫ് 35 വിമാനങ്ങളും എസ്-400 മിസൈലുകളും കൈവശം വെക്കാനാകില്ലെന്നാണ്അമേരിക്കയുടെ വാദം. കാറ്റ്സാ നിയമപ്രകാരം തുര്‍ക്കിക്കെതിരെ നടപടിയെടുക്കുമെന്നാണ് യുഎസിന്റെ ഭീഷണി. നാറ്റോയുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിക്കുന്ന മേഖലയില്‍ എസ് 400 ഉപയോഗിക്കാനാവില്ലെന്ന് നാറ്റോ സഖ്യവും തുര്‍ക്കിയെ അറിയിച്ചിരുന്നു. രണ്ട്എതിര്‍പ്പുകളും മറികടന്നാണ് തുര്‍ക്കി എസ്-400 മിസൈല്‍ സ്വന്തമാക്കിയത്.
Adjust Story Font
16

