ട്രംപിന്റെ അവകാശവാദം തെറ്റ്; ഞങ്ങളുടെ ഡ്രോണുകൾ നഷ്ടമായിട്ടില്ല: ഇറാൻ
അമേരിക്കൻ കപ്പലായ യു.എസ്.എസ് ബോക്‌സർ ആളുമാറി സ്വന്തം ഡ്രോൺ തന്നെ വീഴ്ത്തിയതാവാമെന്ന് ഇറാന്‍

തെഹ്‌റാൻ: ഇറാന്റെ ആളില്ലാ ചെറുവിമാനം (ഡ്രോൺ) വീഴ്ത്തിയെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ. ഹോർമുസ് കടലിടുക്കിലോ മറ്റെവിടെയെങ്കിലുമോ ഡ്രോൺ നഷ്ടമായിട്ടില്ലെന്ന് ഇറാൻ ഉപവിദേശമന്ത്രി സയ്യിദ് അബ്ബാസ് അറാഖ്ചി വ്യക്തമാക്കി. അമേരിക്കൻ കപ്പലായ യു.എസ്.എസ് ബോക്‌സർ ആളുമാറി സ്വന്തം ഡ്രോൺ തന്നെ വീഴ്ത്തിയതാവാമെന്നും അദ്ദേഹം കുറിച്ചു.
ഡ്രോൺ വീഴ്ത്തിയെന്ന യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇരാൻ സായുധ സൈന്യവും തള്ളി. 'ട്രംപിന്റെ അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധാരണാജനകവുമായ അവകാശവാദത്തിനു വിരുദ്ധമായി പേർഷ്യൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലുമുള്ള ഇറാന്റെ എല്ലാ ഡ്രോണുകളും സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്.' ബ്രിഗേഡിർ ജനറൽ അബുൽഫാസിൽ ഷെക്‌റാച്ചി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് പേർഷ്യൻ ഉൾക്കടലിന്റെ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഡ്രോണുകൾ ഇതിനു വേണ്ടിയുള്ള നിരീക്ഷണങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ യുദ്ധക്കപ്പലായ യു.എസ്.എസ് ബോക്‌സർ വ്യാഴാഴ്ച ഇറാന്റെ ഡ്രോൺ വീഴ്ത്തി എന്നാണ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. ഡ്രോൺ അപ്പോൾ തന്നെ നശിപ്പിച്ചു കളഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
Adjust Story Font
16

