Quantcast

ഏതന്‍സില്‍ ശക്തമായ ഭൂകബം; റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

ഇനിയും ഭൂകബം ഉണ്ടാകാനുള്ള‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്തു നിന്നും പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു

MediaOne Logo

Web Desk

  • Published:

    20 July 2019 10:11 AM IST

ഏതന്‍സില്‍ ശക്തമായ ഭൂകബം; റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി
X

ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സില്‍ ശക്തമായ ഭൂകബം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകബത്തില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുകിഴക്കന്‍ ഏതന്‍സിലാണ് അതിശക്തമായ ഭൂകബം രേഖപ്പെടുത്തിയത്. ഭൂകബത്തില്‍ കാലപ്പഴക്കം ചെന്ന നിരവധി കെട്ടിടങ്ങള്‍ നിലംപതിച്ചു . ചെറിയ ചലനം അനുഭവപ്പെട്ടപ്പോൾ തന്നെ പ്രദേശവാസികൾ വീടുകളില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഇനിയും ഭൂകബം ഉണ്ടാകാനുള്ള‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്തു നിന്നും പ്രദേശവാസികളെ മാറ്റി പാര്‍പ്പിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു. ശക്തമായ ഭൂകബം ആയതിനാല്‍ പ്രദേശത്തെ നിരവധി ചെറിയ കെട്ടിടങ്ങള്‍ക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രദേശവാസികളാണ് ഭൂകബത്തിന്‍റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1999 ലാണ് ഇതിന് മുമ്പ് ഗ്രീക്കില്‍ ശക്തമായ ഭൂകബം ഉണ്ടായിട്ടുള്ളത്. 143 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.

TAGS :

Next Story