Quantcast

ആഫ്രിക്കയില്‍ വീണ്ടും എബോള; ലോകരോഗ്യ സംഘടന രാജ്യാന്തരതലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കോംഗോയിലെ 2 പ്രവിശ്യകളിലായിരുന്നു പകര്‍ച്ച വ്യാധി കൂടുതലും ബാധിച്ചിരുന്നത് 

MediaOne Logo

Web Desk

  • Published:

    20 July 2019 8:42 AM IST

ആഫ്രിക്കയില്‍ വീണ്ടും എബോള; ലോകരോഗ്യ സംഘടന രാജ്യാന്തരതലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
X

ആഫ്രിക്കയില്‍ വീണ്ടും എബോള പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോകരോഗ്യ സംഘടന രാജ്യാന്തരതലത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയിലെ 2 പ്രവിശ്യകളിലായിരുന്നു പകര്‍ച്ച വ്യാധി കൂടുതലും ബാധിച്ചിരുന്നത്. കഴിഞ്ഞ ദിവസം എബോള ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

എബോള മൂലം രണ്ടായിരത്തോളം പേരാണ് മരിച്ചത്.കോംഗോയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥയെന്നാണ് ലോകരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കൂടുതലായും രോഗം സ്ഥീരീകരിക്കുന്നത് കുട്ടികളിലും സ്ത്രീകളിലുമാണെന്നാണ് റിപ്പോര്‍ട്ട്. കോംഗോയിലെ അതിര്‍ത്തി കടന്ന് ആളുകള്‍ വ്യാപകമായി എത്തുന്നത് കടുത്ത ആശങ്കക്ക് വഴിയൊരുക്കിയിരുന്നു. അതിനാലാണ് താല്‍കാലികമായ നിയന്ത്രണം ഒരുക്കിയിട്ടുള്ളത്.

എന്നാല്‍ ഇതിന്റെ പേരില്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള തടസങ്ങള്‍ ഉണ്ടാവില്ലെന്നും ലോകാരോഗ്യ സംഘടന ഉറപ്പുവരുത്തുന്നുവെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. താല്‍കാലികമായ നിയന്ത്രണം വൈറസിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അതു വഴി പകര്‍ച്ചവ്യാധിയുടെ തോത് കുറക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറയുന്നു.

TAGS :

Next Story