Quantcast

മിനസോട്ടയിൽ ഉജ്വല സ്വീകരണം; ട്രംപിന്റെ പേടിസ്വപ്‌നമായി തുടരുമെന്ന് ഇൽഹാൻ ഉമർ 

ഇൽഹാൻ ഉമറിനെ വ്യക്തിഹത്യ ചെയ്യാൻ ശക്തമായ പ്രചരണമാണ് ട്രംപ് അനുകൂലികളും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്നത്. ഇൽഹാൻ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന വ്യാജവാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു.

MediaOne Logo

Web Desk

  • Published:

    20 July 2019 12:26 PM IST

മിനസോട്ടയിൽ ഉജ്വല സ്വീകരണം; ട്രംപിന്റെ പേടിസ്വപ്‌നമായി തുടരുമെന്ന് ഇൽഹാൻ ഉമർ 
X

ഇൽഹാൻ ഉമറിന് മിനിയപൊലീസിലെ സെന്റ് പോൾ വിമാനത്താവളത്തിൽ ലഭിച്ച സ്വീകരണം 

മിനസോട്ട: യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വംശീയ വിദ്വേഷ പരാമർശങ്ങൾക്കിരയായ യു.എസ് കോൺഗ്രസ് പ്രതിനിധി ഇൽഹാൻ ഉമറിന് അവർ പ്രതിനിധീകരിക്കുന്ന മിനസോട്ടയിൽ ഊഷ്മള സ്വീകരണം. ഡെമോക്രാറ്റിക് പ്രതിനിധിയായ ഇൽഹാനെ സ്വീകരിക്കാൻ നൂറുകണക്കിനാളുകൾ മിനിയപൊലീസിലെ സെന്റ് പോൾ വിമാനത്താവളത്തിലെത്തി. സൊമാലിയയിൽ ജനിച്ച് യു.എസ്സിലേക്ക് കുടിയേറിയ ഇൽഹാൻ അടക്കം കറുത്ത വർഗക്കാരായ നാല് വനിതാ അംഗങ്ങളോട് 'സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി അവിടത്തെ കുഴപ്പങ്ങൾ തീർക്കാൻ' ട്രംപ് ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു.

'നമ്മൾ വിമർശിക്കുന്നതു കൊണ്ട് ട്രംപിന് ഭീഷണിയുണ്ടെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ, മനുഷ്യത്വവും മഹത്വവും തിരിച്ചറിയുന്ന ഒരു രാജ്യത്തെപ്പറ്റി സ്വപ്‌നം കാണാൻ നമ്മൾ ആളുകളെ പ്രേരിപ്പിക്കുന്നതാണ് ട്രംപിന്റെ യഥാർത്ഥ ഭയം.' - 37-കാരിയായ ഇൽഹാൻ പറഞ്ഞു. ട്രംപിന്റെ ആക്രമണം തന്നെ ബാധിച്ചില്ലെന്ന ശരീരഭാഷയായിരുന്നു ഇൽഹാന്റേത് എന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'നമ്മുടെ രാജ്യത്തിന്റെ മനോഹരമായ ബഹുവർണ സംസ്‌കാരം എന്നെപ്പോലുള്ള ഒരാളെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതു കാണേണ്ടിവന്നു എന്നത് ട്രംപിന്റെ പേടിസ്വപ്‌നമാണ്. അദ്ദേഹത്തിന്റെ നയങ്ങൾ നമുക്ക് പേടിസ്വപ്‌നമായതിനാൽ നാം പ്രസിഡണ്ടിന്് പേടിസ്വപ്‌നമായി തുടർന്നു കൊണ്ടേയിരിക്കും...' - ഇൽഹാൻ പറഞ്ഞു.

മിനിയപൊലിസിൽ 'എല്ലാവർക്കും ആരോഗ്യരക്ഷ' എന്ന വിഷയത്തിൽ നടന്ന സംവാദത്തിലും ഇൽഹാൻ പങ്കെടുത്തു. സീറ്റിലിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധി പ്രമീല ജയപാലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം, ഇൽഹാൻ ഉമറിനെ വ്യക്തിഹത്യ ചെയ്യാൻ ശക്തമായ പ്രചരണമാണ് ട്രംപ് അനുകൂലികളും വലതുപക്ഷ മാധ്യമങ്ങളും നടത്തുന്നത്. ഇൽഹാൻ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന വ്യാജവാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഇൽഹാൻ അൽഖാഇദയെ പിന്തുണക്കുന്നയാളാണെന്നും വെളുത്ത വർഗക്കാരോട് കടുത്ത വിദ്വേഷമാണ് അവർക്കുള്ളതെന്നുമുള്ള നുണക്കഥകളും വ്യാപകമാകുന്നുണ്ട്.

https://twitter.com/JoyceWhiteVance/status/1150986378487967744

TAGS :

Next Story