ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍
ഹോര്‍മുസ് കടലിടുക്കിലാണ് കപ്പല്‍ പിടിച്ചെടുത്തത്.നേരത്തെ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു

ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡിന്റെ നാവിക വിഭാഗമാണ് കപ്പല്‍ പിടിച്ചെടുത്തതായി അവകാശ വാദമുന്നയിച്ചത്.ഹോര്‍മുസ് കടലിടുക്കിലാണ് കപ്പല്‍ പിടിച്ചെടുത്തത്.നേരത്തെ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് അജ്ഞാത ഹെലികോപ്ടര്‍ എണ്ണ ടാങ്കറിനെ സമീപിച്ചതായി കപ്പല്‍ ഉടമകള്‍ അറിയിച്ചു. ഇറാനിലേക്ക് കപ്പല്‍ നീങ്ങിയതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ കപ്പലിലെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും കപ്പല്‍ ഉടമകള്‍ പറഞ്ഞു. സ്റ്റേന ഇംപേറോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വോഷിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 23 ജീവനക്കാര്‍ കപ്പലിലുണ്ടെന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിവരം.
ഞായറാഴ്ച ഒരു വിദേശ ടാങ്കര്‍ കസ്റ്റഡിയിലെടുത്തതായി ഇറാന്‍ അറിയിച്ചിരുന്നു. എന്നാല്‍ കപ്പലിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ വെളിപ്പെടുത്തിയിരുന്നില്ല.
Adjust Story Font
16

