ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്തത് ഇറാന്റെ പ്രതികാരം
അതേസമയം ഇറാന്‍റേത് തീക്കളിയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും തിരിച്ചടിച്ചു.

മുന്‍പ് തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിനുള്ള പ്രതികാരമാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിന് പിന്നിലെന്ന് ഇറാന്‍. ഇത്തരം നടപടികള്‍ തുടര്‍ന്നാണ് കനത്ത തിരിച്ചടി ഇനിയും ഉണ്ടാകുമെന്നും ഇറാന്റെ മുന്നറിയിപ്പ്. എന്നാല്‍ അനാവശ്യ ഇടപെടല്‍ മൂലം അമേരിക്ക ഒറ്റപ്പെട്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് പറഞ്ഞു. അതേസമയം ഇറാന്‍ തെരഞ്ഞെടുത്തത് തീക്കളിയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും തിരിച്ചടിച്ചു.
പുതിയ സംഭവവികാസങ്ങളോടെ മധ്യപൂര്‍വദേശം കൂടുതല്‍ സംഘര്‍ഷഭരിതമാകുകയാണ്. മുന്‍പ് തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിനുള്ള പ്രതികാര നടപടിയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിന് പിന്നിലെന്നാണ് ഇറാന്റെ വിശദീകരണം. ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ കനത്ത തിരിച്ചടി ഇനിയും ബ്രിട്ടന് പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം അമേരിക്ക നടത്തുന്ന ഇടപെടലുകളെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് രംഗത്തെത്തി. അനാവശ്യ സമീപനം മൂലം അമേരിക്ക തീര്‍ത്തും ഒറ്റപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇറാന്‍ തെരഞ്ഞെടുത്തത് തീക്കളിയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കി. സൈനിക നടപടി കൂടാതെ പ്രശ്‌നം പരിഹരിക്കാനാണു ശ്രമമെന്നും പറഞ്ഞു. അതേസമയം നാവിക സ്വാതന്ത്ര്യം ഉറപ്പു വരുത്തേണ്ട ഇറാന്‍ അവരുടെ സ്വന്തം കുഴി തോണ്ടുകയാണെന്ന അഭിപ്രായ പ്രകടനവുമായി ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. സൗദി അറേബ്യയില്‍ യുഎസ് സൈന്യത്തെ വിന്യസിക്കാന്‍ 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭരണാധികാരി സല്‍മാന്‍ രാജാവ് അനുമതി നല്‍കിയിരുന്നു.
മറ്റു ഗള്‍ഫ് രാജ്യങ്ങളിലും സേനാ സന്നാഹങ്ങളുള്ള യു.എസ്, ഇറാനെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന സൂചനയാണ് ഇതിലൂടെ നല്‍കിയത്. കഴിഞ്ഞ ദിവസം തങ്ങളുടെ യുദ്ധക്കപ്പല്‍ യു.എസ് ബോക്‌സറിനു ഭീഷണിയുയര്‍ത്തിയ ഇറാന്റെ ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയതായി അവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇറാന്‍ ഈ അവകാശവാദം തള്ളിയിരുന്നു.
ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. ഈ കപ്പല്‍ 30 ദിവസംകൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്.
സാമ്പത്തിക ഉപരോധവും എണ്ണ കയറ്റുമതിവിലക്കും ഉള്‍പ്പെടെ രാജ്യാന്തരതലത്തില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെയുള്ള പ്രതികരണമാണിതെന്നും ഇത്തരം നടപടികള്‍ രാജ്യാന്തര നിയമങ്ങളുടെ ചട്ടക്കൂട്ടിലുള്ളവയാണെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്റെ നടപടിയെ യുഎസ്, റഷ്യ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു.
Adjust Story Font
16

