പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് മത്സരവിലക്കിനെതിരെ റഷ്യയില്‍ വന്‍ പ്രതിഷേധ പ്രകടനം
സെപ്തംബറില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അഴിമതി ആരോപണങ്ങളും ജനങ്ങളുടെ ജീവിത നിലവാരം താഴുന്നതിലും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ജനസമ്മതി കുറയുന്നതായാണ് റിപ്പോര്‍ട്ട്

പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നിഷേധിക്കുന്നതിനെതിരെ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വന്‍ പ്രതിഷേധ പ്രകടനം. സെപ്തംബറിലാണ് റഷ്യയില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളിലെ 30 സ്ഥാനാര്‍ഥികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മോസ്‌കോയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ 20000ത്തോളം പേരാണ് പങ്കെടുത്തത്.
സെപ്തംബറില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അഴിമതി ആരോപണങ്ങളും ജനങ്ങളുടെ ജീവിത നിലവാരം താഴുന്നതിലും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ജനസമ്മതി കുറയുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം നേടുന്നതിന് അപേക്ഷയ്‌ക്കൊപ്പം 5000 സമ്മതിദായകരുടെ ഒപ്പും ഹാജരാക്കണമെന്നാണ് നിയമം. എന്നാല്‍ ഇത്തരത്തില്‍ നല്‍കിയിട്ടുള്ള ഒപ്പുകള്‍ വ്യാജമാണെന്ന കാരണം പറഞ്ഞാണ് 30 പേരുടെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്തത്.
സ്ഥാനാര്‍ഥിത്വം അംഗീകരിച്ചില്ലെങ്കില്‍ അടുത്ത ആഴ്ച വലിയ തോതിലുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ലുബോവ് സുബോള്‍ എന്ന സ്ഥാനാര്‍ഥി തന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ച് കിട്ടുന്നതിനായി നിരാഹാര സമരത്തിലാണ്. കഴിഞ്ഞയാഴ്ച പ്രതിഷേധ പ്രകടനം നടത്തിയ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാല്‍ മോസ്‌കോ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയോടെയാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം.
Adjust Story Font
16

