Quantcast

പോര്‍ച്ചുഗലിലെ കാസ്റ്റലോ ബാര്‍നോ മേഖലയില്‍ കാട്ടു തീ പടരുന്നു

1100 അഗനിശമന സേന പ്രവര്‍ത്തകരും 340 വാഹനങ്ങളും മുഴുസമയവും പരിശ്രമിച്ചിട്ടും തീ അണക്കാനായില്ല

MediaOne Logo

Web Desk

  • Published:

    22 July 2019 8:52 AM IST

പോര്‍ച്ചുഗലിലെ കാസ്റ്റലോ ബാര്‍നോ മേഖലയില്‍ കാട്ടു തീ പടരുന്നു
X

പോര്‍ച്ചുഗലിലെ കാസ്റ്റലോ ബാര്‍നോ മേഖലയില്‍ കാട്ടു തീ പടരുന്നു. തലസ്ഥാനമായ ലിസ്ബണില്‍ നിന്ന് 200 കിലോ മീറ്റര്‍ മാത്രം അകലെയാണ് തീപിടുത്തമുണ്ടായത്.

1100 അഗനിശമന സേന പ്രവര്‍ത്തകരും 340 വാഹനങ്ങളും മുഴുസമയവും പരിശ്രമിച്ചിട്ടും തീ അണക്കാനായില്ല. പ്രദേശത്ത് മുഴുവന്‍ സമയ ഹെലികോപ്റ്ററുകളും തീ അണക്കാന്‍ നിലയുറപ്പിച്ചിട്ടുണ്ട്. തീ അണക്കുന്നതിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കൂടാതെ നാല് അഗ്നിശമന പ്രവര്‍ത്തകര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ദുര്‍ഘടമായ ഭൂപ്രദേശമായതിനാലാണ് തീ പൂര്‍ണമായും അണക്കാന്‍ സാധിക്കാത്തത് എന്നാണ് അധികൃതര്‍ പറയുന്നത്. ഇതുവരെ 60 ശതമാനം മാത്രമേ തീ അണക്കാന്‍ സാധിച്ചിട്ടുള്ളുവെന്നത് കടുത്ത ആശങ്ക പരത്തുന്നുണ്ട്.

പ്രദേശത്തെ വന പ്രദേശങ്ങളിലേക്ക് തീ പടര്‍ന്നതും സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കി. ഹെക്ടര്‍ കണക്കിന് പ്രദേശത്തെ മരങ്ങളാണ് കത്തി നശിച്ചത്. പ്രദേശമാകെ കനത്ത പുക നിറഞ്ഞതും തീ പിടുത്തം അണക്കാന്‍ പ്രതിസന്ധി സൃഷ്ടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ആളപായം ഇല്ലാതാക്കിയത്.

Next Story