ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം
ബ്രെക്സിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് തെരേസാ മേ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്.

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആരെന്ന് ഇന്നറിയാം. ലണ്ടന്‍ മുൻ മേയർ ബോറിസ് ജോൺസന്‍, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് എന്നിവരില്‍ ഒരാളാണ് പ്രധാനമന്ത്രിയാകുക. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച അവസാനിച്ചതായി കൺസർവേറ്റീവ് പാർട്ടി നേതൃത്വം അറിയിച്ചു. ബോറിസ് ജോണ്‍സണ്‍ വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്.
ഒരു മാസത്തോളം നീണ്ട നിരവധി തെരഞ്ഞെടുപ്പു പ്രകിയകള്‍ക്കു ശേഷമാണ് ഇന്ന് ബ്രിട്ടന്റെ പുതിയ പ്രധാനന്ത്രിയെ പ്രഖ്യാപിക്കുന്നത്. ബ്രെക്സിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് തെരേസാ മേ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ പൊതു തെരഞ്ഞെടുപ്പിന് പകരം, പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പാണ് നടന്നത്. ആദ്യം കണ്‍സര്‍വേറ്റീവ് എം.പിമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടന്നു. എം.പിമാര്‍ക്കിടയിലെ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സനാണ് മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്ത് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും.
ഇവരില്‍ ആരു പ്രധാനമന്ത്രിയാകണമെന്ന് കാര്യത്തില്‍ കൺസർവേറ്റീവ് പാർട്ടിയുടെ 1,66,000 അംഗങ്ങള്‍ക്കിടയില്‍ രഹസ്യവോട്ടെടുപ്പ് നടത്തി. ഈ പ്രക്രിയയാണ് ഇന്നലെ പൂര്‍ത്തിയായത്. ലണ്ടന്‍ മുന്‍ മേയറായ ബോറി ജോണ്‍സണ്‍ തന്നെ പ്രധാനമന്ത്രിയാകും എന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
തെരേസാ മേയുമായി ബ്രെക്സിറ്റ് വിഷയത്തില്‍ തെറ്റി വിമത പരിവേഷമുള്ള നേതാവാണ് ബോറിസ് ജോണ്‍സന്‍. ബുധനാഴ്ച ബക്കിങാം കൊട്ടാരത്തിലെത്തുന്ന തെരേസ മേ എലിസബത്ത് രാജ്ഞിക്ക് രാജിക്കത്ത് നൽകി ഔദ്യോഗികമായി സ്ഥാനമൊഴിയും. അതിനു ശേഷം പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കും. ബ്രെക്സിറ്റിനു പുറമെ ഇറാനുമായുള്ള തര്‍ക്കങ്ങളടക്കം നിരവധി പ്രശ്നങ്ങളാണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.
Adjust Story Font
16

