Quantcast

അമേരിക്ക ലോക പൊലീസ് ചമയണ്ടെന്ന് ചൈന

മറ്റുരാജ്യങ്ങളുടെ മതപരമായ വിഷയങ്ങളിലും ആഭ്യന്തര കാര്യങ്ങളിലും ഇടപെടുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈന വിദേശകാര്യ മന്ത്രാലയം വക്താവ് മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    23 July 2019 9:47 AM IST

അമേരിക്ക ലോക പൊലീസ് ചമയണ്ടെന്ന് ചൈന
X

അമേരിക്ക ലോക പൊലീസ് ആകുന്നത് നിർത്തണമെന്ന് ചൈന.. മറ്റുരാജ്യങ്ങളുടെ മതപരമായ വിഷയങ്ങളിലും ആഭ്യന്തര കാര്യങ്ങളിലും ഇടപെടുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈന വിദേശകാര്യ മന്ത്രാലയം വക്താവ് മുന്നറിയിപ്പ് നൽകി. ബീജിങിൽ നടന്ന മന്ത്രിതല സമ്മേളനത്തിലാണ് ചൈന വിദേശകാര്യ മന്ത്രാലയം വക്താവ് ജെങ് ഷുവാങ് അമേരിക്കക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. ഉയിഗുർ മുസ്ലിം വംശജര്‍ക്കെതിരായി ചൈന സ്വീകരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടിയെന്നോണം ആണ് രാജ്യത്തെ മതപരമായ കാര്യങ്ങളിൽ അമേരിക്ക ഇടപെടേണ്ടെന്ന് ചൈന ആവർത്തിച്ചത്. പാകിസ്താൻ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ചൈനക്ക് പിന്തുണ അറിയിച്ച് യു.എന്നിന് കത്ത് അയച്ചിട്ടുണ്ടെന്നും ഇന്തോനേഷ്യയിലെ മുസ്‌ലിം സംഘടനയുടെ തലവൻ. ചൈനയുടെ നയത്തെ പിന്തുണക്കുന്നുണ്ടെന്നും ജെങ് ഷുവാങ് അവകാശപ്പെട്ടു. വസ്തുതകളെ ബഹുമാനിക്കാനും മതങ്ങളെ നിന്ദിക്കുന്നത് അവസാനിപ്പിക്കാനും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കാനും 'ലോക പോലീസ്' പോലെ പ്രവർത്തിക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കാനും ജെങ് അമേരിക്കയെ ഉപദേശിച്ചു.

TAGS :

Next Story