Quantcast

മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്; ബോറിസ് ജോണ്‍സന്‍റെ ജീവിതമിങ്ങനെ... 

2008 മുതല്‍ 16 വരെ വിദേശകാര്യ സെക്രട്ടറിയായും ചുമതല വഹിച്ചു.

MediaOne Logo

Web Desk

  • Published:

    24 July 2019 7:59 AM IST

മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്; ബോറിസ് ജോണ്‍സന്‍റെ ജീവിതമിങ്ങനെ... 
X

മുന്‍ ലണ്ടന്‍ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ബോറിസ് ജോണ്‍സണ്‍ മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നാണ് രാഷ്ട്രീയത്തിലെത്തുന്നത്. വലതുപക്ഷക്കാരനും തീവ്ര വംശീയവാദിയുമായ ബോറിസ് ജോണ്‍സന്റെ പല പ്രസ്താവനകളും വിവാദമായിട്ടുണ്ട്. ബ്രെക്സിറ്റ് നടപ്പാക്കുന്ന കാര്യത്തിലെ ബോറിസിന്റെ തീവ്രനിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം ശക്തമാണ്.

1964ല്‍ ന്യൂയോര്‍ക് സിറ്റിയിലാണ് ബോറിസ് ജോണ്‍സന്റെ ജനനം. പഠനത്തിന് ശേഷം ടൈംസില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ബോറിസിനെ വാര്‍ത്ത വളച്ചൊടിച്ചതിന്റെ പേരില്‍ പുറത്താക്കി. പിന്നീട് ദ ഡെയ്‌ലി ടെലഗ്രാഫില്‍ ജോലിക്ക് കയറിയ ബോറിസിന്റെ ലേഖനങ്ങള്‍ വലതുപക്ഷത്തെ വികാരം കൊള്ളിക്കുന്നതായിരുന്നു. 2001ല്‍ ഹെന്ന്‍ലിയില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2008 മുതല്‍ 16 വരെ വിദേശകാര്യ സെക്രട്ടറിയായും ചുമതല വഹിച്ചു.

വംശീയ പ്രസ്താവനകളാലും സ്വജനപക്ഷപാതത്താലും പ്രതിപക്ഷത്ത് നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണ ബാങ്ക് കൊള്ളക്കാരുടേത് പോലെയാണെന്ന പ്രതികരണം വലിയ വിവാദമായി.

TAGS :

Next Story