യു.എസ് പ്രതിരോധ സെക്രട്ടറിയായി മാര്‍ക് എസ്പെര്‍
സെക്രട്ടറി സ്ഥാനത്ത് നിന്ന് ജിം മാറ്റിസ് കഴിഞ്ഞ വര്‍ഷം രാജിവെച്ചിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് എസ്പെറിന്റെ പേര‍് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

മാര്‍ക് എസ്പെര്‍ യു.എസ് പ്രതിരോധ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പെന്റഗണ്‍ നേതൃത്വത്തിന്റെ അഭാവത്തിന് പരിഹാരമായി. സെക്രട്ടറി സ്ഥാനത്ത് നിന്ന് ജിം മാറ്റിസ് കഴിഞ്ഞ വര്‍ഷം രാജിവെച്ചിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് എസ്പെറിന്റെ പേര‍് പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
ഇറാനുമായുള്ള അസ്വാരസ്യം അനുദിനം വർധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗൺ നേതൃത്വ അഭാവം നേരിടുന്നതിന് ഇതോടെ പരിഹാരമായി. എസ്പെര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ട്രംപ് പറഞ്ഞു. സെക്രട്ടറി സ്ഥാനത്തുനിന്ന് ജിം മാറ്റിസ് കഴിഞ്ഞവർഷം രാജിവെച്ചതോടെ പെന്‍റഗണ്‍ തലപ്പത്തേക്ക് ഒരു സ്ഥിരനേതൃത്വം കൊണ്ടുവരാൻ ട്രംപിനുമേൽ സെനറ്റംഗങ്ങൾ സമ്മർദം ചെലുത്തിയിരുന്നു.
പാട്രിക് ഷനാഹൻ പെന്റഗൺ തലപ്പത്തേക്കുള്ള നാമനിർദേശപത്രിക പിൻവലിച്ചതിനു പിന്നാലെയാണ് എസ്‌പെര്‍ കടന്നുവന്നത്. തുടര്‍ന്ന് നിർദേശം സെനറ്റ് അംഗീകരിക്കുകയായിരുന്നു.
Adjust Story Font
16

