ഇറാന്‍ ആണവ കരാറില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങള്‍ യോഗം ചേരാന്‍ ഒരുങ്ങുന്നു
അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് യോഗം. ഞായറാഴ്ച വിയന്നയിലാണ് യോഗം ചേരുക.

ഇറാന്‍ ആണവ കരാറില്‍ ഉള്‍പ്പെട്ട രാഷ്ട്രങ്ങള്‍ യോഗം ചേരാന്‍ ഒരുങ്ങുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് യോഗം. ഞായറാഴ്ച വിയന്നയിലാണ് യോഗം ചേരുക.
ചൈന, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവരാണ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച ആസ്ത്രേലിയന്‍ തലസ്ഥാനമായ വിയന്നയിലാണ് യോഗം. യൂറോപ്യന്‍ യൂണിയന്റെ വിദേശ നയത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലെ ആണവ കരാറുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കും. 2015ലെ ആണവ കരാറിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ നടപടികളും യോഗം പരിശോധിക്കും. ഇക്കാര്യം യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വിയന്നയില്‍ വിളിച്ചുചേര്‍ത്ത ഈ അടിയന്തര യോഗം യൂറോപ്യന്‍ യൂണിയന്‍ ഫോറീന്‍ പോളിസി സെക്രട്ടറി ജനറല്‍ ഹെല്‍ഗ സ്കിമിഡിന്റെ അധ്യക്ഷതയിലാണ് നടക്കുക.
Adjust Story Font
16

