Quantcast

ചൈനയില്‍ മണ്ണിടിച്ചില്‍; 13 പേര്‍ മരിച്ചു 32 പേരെ കാണാതായി

കൂറ്റന്‍ മണ്‍ കഷണം 500 മീറ്റര്‍ താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    25 July 2019 8:40 AM IST

ചൈനയില്‍ മണ്ണിടിച്ചില്‍; 13 പേര്‍ മരിച്ചു 32 പേരെ കാണാതായി
X

ചൈനയിലെ ഗൈഷോ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 13 പേര്‍ മരിച്ചു. 32 പേരെ കാണാതായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനീസ് ഗവണ്‍മെന്‍റ് 30 മില്ല്യണ്‍ യുവാന്‍‌ അനുവദിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നോളം വീടുകള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് അപകരടമുണ്ടായത്. കൂറ്റന്‍ മണ്‍ കഷണം 500 മീറ്റര്‍ താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. അപകടസ്ഥലത്ത് വീടുകള്‍ ഉണ്ടായതാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണം. 13 പേര്‍ മരിച്ചതായാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. 32 പേരെ കാണാതായി. 11 പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 500 ഓളം രക്ഷാപ്രവര്‍ത്തകരാണ് സ്ഥലത്തുള്ളത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

TAGS :

Next Story