Quantcast

സുഡാനില്‍ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം

ഗൂഡാലോലോചനയുമായി ബന്ധപ്പെട്ട് നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും സുഡാൻ സൈന്യം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    25 July 2019 9:55 AM IST

സുഡാനില്‍ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം
X

സുഡാനില്‍ അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം. അട്ടിമറിക്ക് കൂട്ടുനിന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെയടക്കം അറസ്റ്റ് ചെയ്തതായി സൈന്യം അറിയിച്ചു. അട്ടിമറിക്ക് പിന്നില്‍ പുറത്താക്കപ്പെട്ട മുന്‍‌ പ്രസിഡന്‍റ് ഉമര്‍ അല്‍ ബഷീറാണെന്നാണ് സൈന്യം പറയുന്നത്. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്‍റ് ഒമർ അൽ ബഷീറിനെ അധികാരത്തിൽ തിരിച്ചെത്തിക്കാന്‍ വേണ്ടിയാണ് അട്ടിമറി ശ്രമം നടന്നതെന്നാണ് സൈന്യം പറയുന്നത്. ഗൂഡാലോലോചനയുമായി ബന്ധപ്പെട്ട് നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും സുഡാൻ സൈന്യം അറിയിച്ചു.

അട്ടിമറി ശ്രമത്തിന് ജോയിന്‍റ് ചീഫ് സ്റ്റാഫ് മേധാവി ജനറൽ ഹാഷിം അബ്ദുൽ മൊട്ടാലിബ് അഹമ്മദ് അടക്കം സായുധ സേനയിൽ നിന്നും നാഷണൽ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി സർവീസിൽ നിന്നുമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥരും നാഷണൽ കോൺഗ്രസ് പാർട്ടി, ഇസ്ലാമിക് മൂവ്മെന്റ് പാർട്ടി എന്നിവരും നേതൃത്വം നൽകിയതായി സൈന്യം വ്യക്തമാക്കി. പിടിയിലായവരിൽ മുന്‍ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായിരുന്ന ജനറൽ ബക്രി ഹസ്സൻ സ്വാലിഹ് ഉൾപ്പെടുന്നതായി സൈന്യത്തിന്‍റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.

1989 ലെ ,സുഡാനിലെ അട്ടിമറിക്ക് പിന്നിലെ പ്രധാനിയായിരുന്നു ബഷീറിന്‍റെ ഏറ്റവും അടുത്ത വിശ്വസ്തനായ ഹസ്സൻ സ്വാലിഹ്. ഇസ്ലാമിക് മൂവ്‌മെന്‍റിന്‍റെ തലവനായ മുൻ വിദേശകാര്യമന്ത്രി അലി കാർട്ടിയും കസ്റ്റഡിയിലായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളായി അട്ടിമറി ശ്രമം സാധ്യത നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അതിന്‍റെ വിവരങ്ങള്‍ പുറത്തായെന്നും സൈന്യം അറിയിച്ചു.

TAGS :

Next Story