Quantcast

അഫ്ഗാനില്‍ വീണ്ടും സ്ഫോടനം; 15 പേര്‍ കൊല്ലപ്പെട്ടു

യു.എസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ കാബുളില്‍ ഉന്നത യു.എസ്, നാറ്റോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനിരിക്കെയാണ് സ്ഫോടനം

MediaOne Logo

Web Desk

  • Published:

    26 July 2019 8:45 AM IST

അഫ്ഗാനില്‍ വീണ്ടും സ്ഫോടനം; 15 പേര്‍ കൊല്ലപ്പെട്ടു
X

അഫ്ഗാന്സ്ഥാനില്‍ വീണ്ടും സ്ഫോടനം. തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത ബോംബ് സ്ഫോടനങ്ങളിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. യു.എസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ കാബുളില്‍ ഉന്നത യു.എസ്, നാറ്റോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനിരിക്കെയാണ് സ്ഫോടനം. ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഖനി, പെട്രോളിയം മന്ത്രാലയത്തിലെ എട്ട് ജീവനക്കാർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

മരിച്ചവരിൽ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. സ്‌ഫോടനത്തിന് മിനിറ്റുകൾക്ക് ശേഷം സംഭവസ്ഥലത്ത് നിന്നും ഏതാനും മീറ്റർ അകലെയുണ്ടായ മറ്റൊരു ചാവേർ സ്ഫോടനത്തില്‍ ഏഴ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനം നടന്ന സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥർ സന്ദര്‍ശിച്ചു. ഒൻപത് വിദേശ സൈനികര്‍ കൊല്ലപ്പെടുകയും രണ്ട് വാഹനങ്ങൾ തകര്‍ന്നതായും സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. കാർ ബോംബ് സ്ഫോടനത്തിന്‍റെ മാത്രം ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാനിസ്ഥാനില്‍ നിന്നും 2001 ല്‍ യുഎസ് പിന്‍വാങ്ങിയതിന് ശേഷം ഇസ്ലാമിക നിയമം പുന സ്ഥാപിക്കാനായി ശക്തമായ പോരാട്ടമാണ് താലിബാൻ രാജ്യത്ത് നടത്തുന്നത്.

TAGS :

Next Story