കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിന് നടപടി തുടങ്ങിയതായി പാക്കിസ്താന്‍
ഇറാനിൽ വ്യാപാരിയായിരുന്ന, മുൻ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാക്കിസ്ഥാൻ തടവിലാക്കിയത്

ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷക്കു വിധിച്ച ഇന്ത്യക്കാരന്‍ കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കുന്നതിന് നടപടി തുടങ്ങിയതായി പാക്കിസ്താന്‍. കുല്‍ഭൂഷന്‍ ജാദവിന് വിയന്ന ഉടമ്പപടി പ്രകാരമുള്ള നയതന്ത്ര സഹായം ലഭ്യമാക്കണെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പാക്കിസ്താന്‍ നടപടി. ഇറാനില്‍ വ്യാപാരിയായിരുന്ന, മുന്‍ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ തടവിലാക്കിയത്.
2017 ഏപ്രിലില്‍ സൈനികക്കോടതി വധശിക്ഷ വിധിച്ചു. ഇതേതുടര്‍ന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ഇന്ത്യക്ക് അനുകൂലമായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ പാക്കിസ്ഥാന്‍ പുനപ്പരിശോധിക്കണമെന്നും വിയന്ന ഉടമ്പടി പ്രകാരം തടവുകാരന്് ലഭിക്കേണ്ട നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് പാക്കിസ്താന്റെ പ്രസ്താവന. അതേസമയം, ജാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാമെന്ന് പാക്കിസ്താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്ന് പാക് വിദേശകാര്യ വക്തവ് അവകാശപ്പെട്ടു.
Adjust Story Font
16

